

തിരുവനന്തപുരം: ചില ബാറുടമകളുമായി എക്‌സൈസ് മന്ത്രിക്കും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും ബന്ധമുണ്ടെന്ന മുന്‍ എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി എം ലിജു. കായംകുളത്തെ ബഹുഭൂരിപക്ഷം പേരെയും തനിക്ക് അറിയാം. ബാര്‍ ഉള്ളവരെയും ഇല്ലാത്തവരെയും അറിയാം. ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണം അന്വേഷിക്കണമമെന്നതാണ് തന്റെയും അഭിപ്രായം. സാംബശിവ റാവു ഇക്കാര്യം നേരത്തെ പറഞ്ഞിരുന്നെങ്കില്‍ നേരത്തെ തന്നെ അന്വേഷിക്കാമായിരുന്നെന്നും മന്ത്രി പറഞ്ഞു.
'എന്റെ നിയോജകമണ്ഡലത്തിലുള്ള ആളുകളെ എനിക്ക് പരിചയമുണ്ട്. ബാര്‍ നടത്തുന്നവരെയും നടത്താത്തവരെയും അറിയാം. കായംകുളത്തെ ബഹുഭൂരിപക്ഷം ആളുകളെയും അറിയാം. ചില ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണങ്ങള്‍ ഉണ്ടത്. അത് അന്വേഷിക്കേണ്ടതാണ്. കുറച്ചുകൂടി നേരത്തെ തന്നിരുന്നെങ്കില്‍ നേരത്തെ തന്നെ അന്വേഷിക്കാമായിരുന്നു. ഇതും അന്വേഷിക്കും' ലിജു പറഞ്ഞു.
കുടുതല്‍ ബിയര്‍ പാര്‍ലറുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കുന്നതില്‍ സര്‍ക്കാര്‍ എതിരാണ്. അതില്‍ എംവി ഗോവിന്ദന് ബുദ്ധിമുട്ടുണ്ടാകാം. അതുകൊണ്ടാകാം തനിക്കെതിരെ എംവി ഗോവിന്ദന്‍ പറഞ്ഞതെന്ന് ലിജു പറഞ്ഞു. ബാറുടമകളുമായും കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുമായും അടുത്തബന്ധമുണ്ടെന്ന ആരോപണത്തില്‍ എക്‌സൈസ് മന്ത്രി എം ലിജു മറുപടി പറയണമെന്ന് എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടിരുന്നു. മുന്‍ എക്‌സൈസ് കമീഷണര്‍ സീറാം സാംബശിവ റാവു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഗൗരവതരമാണെന്നും അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരെ മാറ്റാനോ സത്യസന്ധരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനോ സര്‍ക്കാരിന് കഴിയുന്നില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
എക്‌സൈസ് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി സ്ഥാനമൊഴിഞ്ഞ എക്‌സൈസ് കമ്മിഷണര്‍ എസ് സാംബശിവ റാവു സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു എക്‌സൈസ് മന്ത്രിയുടെ ജില്ലയിലെ ഡപ്യുട്ടി എക്‌സൈസ് കമ്മിഷണര്‍ക്കെതിരെയും സെന്‍ട്രല്‍ സോണ്‍ ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ക്കെതിരെയും കോഴയും ക്രമക്കേടും ഉള്‍പ്പെടെയുള്ള തെളിവുകള്‍ നിരത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. ഇരുവരും ബാറുകളില്‍ നിന്നും മാസപ്പടി വാങ്ങുന്നതും, ലൈസന്‍സ് പുതുക്കാന്‍ സഹായിച്ച് കൈക്കൂലി ഈടാക്കുന്നതും, ബിനാമി ഇടപാടിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. വിജിലന്‍സ് അന്വേഷണത്തിനുള്ള ശുപാര്‍ശ നല്‍കിയതിനൊപ്പം അനധികൃത പണപ്പിരിവിന് സാധ്യതയുള്ള പദവികളിലൊന്നും ഇരുവര്‍ക്കും ചുമതല നല്‍കരുതെന്നുമാണ് നിര്‍ദേശം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates