'നിങ്ങളല്ലേ ബാപ്പ; കുട്ടിയെ ഉണ്ടാക്കിയ ശേഷം ഞങ്ങളോട് അബോര്‍ഷന്‍ ചെയ്യാന്‍ പറയുന്നു'- വിഡിയോ

പിഎം ശ്രീ പദ്ധതിയില്‍ പ്രതിപക്ഷത്തിന്റെ നിലപാടുകളെ പരിഹസിച്ച് മന്ത്രി പി കെ ബഷീര്‍ നിയമസഭയില്‍
 PK Basheer
പി കെ ബഷീര്‍ SOURCE: SABHA TV
Edited By:
Updated on
1 min read

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ പ്രതിപക്ഷത്തിന്റെ നിലപാടുകളെ പരിഹസിച്ച് മന്ത്രി പി കെ ബഷീര്‍ നിയമസഭയില്‍. 'നിങ്ങള്‍ കുട്ടിയെ ഉണ്ടാക്കിയ ശേഷം അതിനെ അബോര്‍ഷന്‍ ചെയ്യാന്‍ ഞങ്ങളോട് ആവശ്യപ്പെടുന്നതിന് തുല്യമായ നിലപാടാണ് പിഎം ശ്രീ പദ്ധതിയുടെ കാര്യത്തില്‍ പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് അദ്ദേഹം സഭയില്‍ പറഞ്ഞു.

പദ്ധതിയില്‍ ഒപ്പിട്ടത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും അതിനാല്‍ ഈ പദ്ധതിയുടെ 'ബാപ്പ' എല്‍ഡിഎഫ് ആണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ആത്മാര്‍ഥമായി നെഞ്ചത്ത് കൈവെച്ച് സംസാരിക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുമോ എന്നും അദ്ദേഹം വെല്ലുവിളിച്ചു. 'ഞാന്‍ അവരെ വിഷമിപ്പിക്കുകയല്ല, അവരുടെ മനസിനെ പാകപ്പെടുത്തി ഒന്ന് ചിരിപ്പിക്കുകയാണ്'- പി കെ ബഷീര്‍ തമാശരൂപേണ പറഞ്ഞു.

പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് ഏതുവിധത്തില്‍ നടപ്പാക്കണമെന്നത് യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് പി കെ ബഷീര്‍ നേരത്തെ പറഞ്ഞത്. ഘടകകക്ഷി നേതാക്കള്‍ ചര്‍ച്ച ചെയ്‌തേ ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കൂ. ഇങ്ങനെയുള്ള നയങ്ങളില്‍ അഭിപ്രായം പറയേണ്ടത് മുസ്ലീംലീഗിന്റെ സംസ്ഥാനകമ്മിറ്റിയാണ്. പിഎംശ്രീ പദ്ധതിക്ക് കരാറുണ്ടാക്കിയത് പിണറായി സര്‍ക്കാര്‍ ആണ്. പദ്ധതി ഉപേക്ഷിച്ചിട്ടില്ല. മറിച്ച് അതിന്റെ നാനാവശങ്ങളും പഠിക്കും. ഇതു പഠിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഏഴുമാസം സബ് കമ്മിറ്റിയുണ്ടാക്കി ഒന്നും ചെയ്യാതിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 PK Basheer
കനത്തമഴ: രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
 PK Basheer
കറന്റ് കിട്ടാനില്ല; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം നീളും
Summary

Minister PK Basheer mocks the opposition's stance on the PM Sree project in the Assembly

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com