

കാസര്‍കോട്: റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി. കാസര്‍കോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ പങ്കെടുത്ത പരിപാടിയിലാണ് സംഭവം. മന്ത്രി പതാക ഉയർത്തി സലൂട്ട് സ്വീകരിച്ച ശേഷമാണ് പിഴവ് തിരിച്ചറിഞ്ഞത്.
മാധ്യമപ്രവർത്തകരാണ് തെറ്റ് ചൂണ്ടിക്കാണിച്ചത്. ഇതോടെ പതാക താഴ്ത്തി പിന്നീട് ശരിയായ രീതിയിൽ ഉയർത്തുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ മന്ത്രി എസ് പി വൈഭവ് സക്സേനയെ വിളിച്ചു വരുത്തി വിശദീകരണം തേടി.
ദേശീയപതാക തലകീഴായി ഉയർത്തിയ സംഭവത്തിൽ കളക്ടറുടെ ചുമതല വഹിക്കുന്ന എ ഡി എം അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് റിപ്പബ്ലിക് ദിനാഘോഷവും പരേഡും സംഘടിപ്പിച്ചിരുന്നത്. മന്ത്രി, എഡിഎം, എസ്പി തുടങ്ങി ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിച്ചിരുന്നു. അവധിയിലായതിനാൽ ജില്ലാ കളക്ടർ ചടങ്ങിൽ പങ്കെടുത്തില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates