'പറമ്പില്ലാതെ മാങ്കൂട്ടം വളരില്ല' ; പരിഹാസവുമായി മന്ത്രി ശിവൻകുട്ടി

ബലാത്സം​ഗക്കേസിൽ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയിരുന്നു
Rahul Mamkootathil, V Sivankutty
Rahul Mamkootathil, V Sivankutty
Updated on
1 min read

തിരുവനന്തപുരം: ബലാത്സം​ഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺ​ഗ്രസ് പുറത്താക്കിയതിനു പിന്നാലെ പരിഹാസവുമായി മന്ത്രി വി ശിവൻകുട്ടി. ഷാഫി പറമ്പിൽ എംപിയെയും രാഹുൽ മാങ്കൂട്ടത്തിലിനെയും പരിഹസിച്ചുകൊണ്ടാണ് ശിവൻകുട്ടിയുടെ പോസ്റ്റ്.

Rahul Mamkootathil, V Sivankutty
ഒമ്പതാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ, തിരച്ചില്‍ ഊര്‍ജ്ജിതം; പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ കസ്റ്റഡിയില്‍

'പറമ്പില്ലാതെ മാങ്കൂട്ടം വളരില്ല' എന്നെഴുതിയ ചിത്രത്തോടൊപ്പം, 'ഇനി പറഞ്ഞില്ല എന്ന് വേണ്ട' എന്ന തലക്കെട്ടുമായാണ് മന്ത്രി ശിവൻകുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ബലാത്സം​ഗക്കേസിൽ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയിരുന്നു.

Rahul Mamkootathil, V Sivankutty
സാങ്കേതിക, ഡിജിറ്റല്‍ വിസി നിയമനക്കേസ് ഇന്ന് സുപ്രീംകോടതിയില്‍; മുഖ്യമന്ത്രി മെറിറ്റ് പരിഗണിച്ചില്ലെന്ന് ഗവര്‍ണര്‍

ഇതിനുപിന്നാലെയാണ് രാഹുലിനെ കോൺ​ഗ്രസ് പ്രാഥമികാം​ഗത്വത്തിൽ നിന്നും പുറത്താക്കിയത്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിലിനെ ഒമ്പതു ദിവസമായിട്ടും പൊലീസിന് കണ്ടെത്താനായിട്ടില്ല. എസ്ഐടി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Summary

Minister V Sivankutty made a mockery of Congress after it expelled Rahul Mamkootathil in a rape case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com