Minister V Sivankutty react arrest of nuns in Chhattisgarh
Minister V Sivankutty react arrest of nuns in Chhattisgarh Social Media

'സ്വര്‍ണക്കിരീടം സമര്‍പ്പിച്ച സുരേഷ്‌ഗോപിക്ക് മൗനം', മലയാളി കേന്ദ്ര മന്ത്രിമാരുടെ നിലപാട് അപകടകരം: വി ശിവന്‍കുട്ടി

കെസിബിസി പ്രസിഡന്റും മലങ്കര കത്തോലിക്കാ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്‌ളീമിസ് ബാവയുമായി പട്ടം ബിഷപ്പ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം
Published on

തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മലയാളി കേന്ദ്ര മന്ത്രിമാര്‍ പുലര്‍ത്തുന്ന മൗനം അപകടകരവും ദുഃഖകരവുമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. തെരഞ്ഞെടുപ്പ് സമയത്ത് മാതാവിന് സ്വര്‍ണക്കിരീടം സമ്മാനിക്കാന്‍ പോയ കേന്ദ്ര മന്ത്രി കൂടിയായ സുരേഷ് ഗോപിക്ക് ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. മറ്റൊരു കേന്ദ്രമന്ത്രിയായ ജോര്‍ജ് കുര്യന്‍ ഒളിച്ചുകളിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. കെസിബിസി പ്രസിഡന്റും മലങ്കര കത്തോലിക്കാ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്‌ളീമിസ് ബാവയുമായി പട്ടം ബിഷപ്പ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

Minister V Sivankutty react arrest of nuns in Chhattisgarh
ജാമ്യാപേക്ഷ പരിഗണിച്ചില്ല, കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും; കേസ് എന്‍ഐഎ കോടതിയിലേക്ക്

ബിജെപിയുടെ ന്യൂനപക്ഷ സ്‌നേഹം കാപട്യമാണെന്ന് ഈ സംഭവം ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. ഇപ്പോള്‍ അവര്‍ കന്യാസ്ത്രീകളെയാണ് വേട്ടയാടുന്നതെങ്കില്‍ അടുത്ത ലക്ഷ്യം പുരോഹിതന്മാരായിരിക്കും. ഛത്തീസ്ഗഡില്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ ഉള്ള അക്രമം. കോണ്‍ഗ്രസ് ഭരിക്കുമ്പോഴും ഇത്തരത്തില്‍ നടപടിയുണ്ടായിട്ടുണ്ട് എന്നത് ഏറെ ഗൗരവകരമാണെന്നും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു.

Minister V Sivankutty react arrest of nuns in Chhattisgarh
നിമിഷപ്രിയയുടെ മോചനം: കേന്ദ്രത്തെ മറികടന്ന് ഇടപെട്ടിട്ടില്ല, സഹായിക്കുകയാണ് ചെയ്തതെന്ന് കാന്തപുരം

ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

കെസിബിസി പ്രസിഡന്റും മലങ്കര കത്തോലിക്കാ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്‌ളീമിസ് ബാവയുമായി പട്ടം ബിഷപ്പ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ചര്‍ച്ച ചെയ്തു.

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മലയാളി കേന്ദ്ര മന്ത്രിമാര്‍ പുലര്‍ത്തുന്ന മൗനം അപകടകരവും ദുഃഖകരവുമാണ്. തെരഞ്ഞെടുപ്പ് സമയത്ത് മാതാവിന് സ്വര്‍ണക്കിരീടം സമ്മാനിക്കാന്‍ പോയ കേന്ദ്ര മന്ത്രി കൂടിയായ സുരേഷ് ഗോപിക്ക് ഈ വിഷയത്തില്‍ മൗനം പാലിക്കാന്‍ എങ്ങനെ കഴിയുന്നു? മറ്റൊരു കേന്ദ്രമന്ത്രിയായ ജോര്‍ജ് കുര്യനും ഈ വിഷയത്തില്‍ ഒളിച്ചുകളിക്കുകയാണ്.

ബിജെപിയുടെ ന്യൂനപക്ഷ സ്‌നേഹം കാപട്യമാണെന്ന് ഈ സംഭവം ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇത് ആഗോള തലത്തില്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഉത്തരേന്ത്യയില്‍ ഒരു ബിജെപി, കേരളത്തില്‍ മറ്റൊരു ബിജെപി എന്നൊന്നില്ല. ബിജെപിയുടെ യഥാര്‍ത്ഥ മുഖം ഒരെണ്ണമേ ഉള്ളൂ. കേരളത്തില്‍ മുഖംമൂടിയാണ് ബിജെപി നേതാക്കള്‍ അണിഞ്ഞിരിക്കുന്നത്. കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ ശക്തമായതിനാലാണ് അവരുടെ യഥാര്‍ത്ഥ മുഖം വെളിയില്‍ കാണിക്കാത്തത്. അവസരം കിട്ടിയാല്‍ അതവര്‍ പുറത്തു കാണിക്കും.

ഇപ്പോള്‍ അവര്‍ കന്യാസ്ത്രീകളെയാണ് വേട്ടയാടുന്നതെങ്കില്‍ അടുത്ത ലക്ഷ്യം പുരോഹിതന്മാരായിരിക്കും. ഛത്തീസ്ഗഡില്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ ഉള്ള അക്രമം. കോണ്‍ഗ്രസ് ഭരിക്കുമ്പോഴും ഇത്തരത്തില്‍ നടപടിയുണ്ടായിട്ടുണ്ട് എന്നത് ഏറെ ഗൗരവകരമാണ്. മതേതര ശക്തികള്‍ക്ക് ശക്തി പകര്‍ന്നാല്‍ മാത്രമേ ഇത്തരത്തിലുള്ള സംഭവവികാസങ്ങളെ ശക്തമായി പ്രതിരോധിക്കാനാകൂ എന്ന് ഓര്‍മിക്കണം.

Summary

Silence maintained by Malayali central ministers on the arrest of nuns in Chhattisgarh is dangerous says Minister V Sivankutty

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com