'കടലിനെ അറിയുന്നവര്‍ തന്നെ ഫിഷറീസ് മന്ത്രിയാകണം'; നിലപാടിലുറച്ച് ലത്തീന്‍ സഭ, അനുനയ ശ്രമവുമായി മന്ത്രിമാര്‍ ബിഷപ്പ് ഹൗസില്‍

മന്ത്രിമാരായ കെ മുരളീധരനും സിപി ജോണും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി
K Muraleedharan
K Muraleedharan
Updated on
1 min read

തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് ലീഗിന് നല്‍കുന്നതില്‍ ലത്തീന്‍ സഭ എതിര്‍പ്പറിയിച്ചതിന് പിന്നാലെ അനുനയനീക്കവുമായി സര്‍ക്കാര്‍. മന്ത്രിമാരായ കെ മുരളീധരനും സിപി ജോണും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി. എന്നാല്‍ സഭ കടുത്ത നിലപാടു തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

K Muraleedharan
തെരഞ്ഞെടുപ്പ് വിജയത്തില്‍ നന്ദി അറിയിക്കാന്‍ ചാണ്ടി ഉമ്മന്‍; പുതുപ്പള്ളിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര

എന്നാല്‍ സ്ഥിരം സന്ദര്‍ശനമെന്നാണ് കെ മുരളീധരന്‍ പിന്നീട് പ്രതികരിച്ചത്. ഇതെന്റെ നിയോജക മണ്ഡലം കൂടിയാണ്. സമുദായിക വിഭാഗങ്ങള്‍ക്ക് അഭിപ്രായം പറയാം. അവരുടെ വോട്ട് മാത്രം മതി എന്ന നിലപാടില്ല. സഭ തന്നോട് പ്രത്യേകിച്ച് ആവശ്യങ്ങളൊന്നും അറിയിച്ചില്ലെന്നും കെ മുരളീധരന്‍ പ്രതികരിച്ചു.

പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. എങ്കിലും ചിലപ്പോള്‍ ചില കാര്യങ്ങള്‍ വിട്ടുപോയി എന്നുവരാം. അതൊക്കെ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. ഫിഷറീസ് വകുപ്പ് ലീഗിന് നല്‍കുന്നതില്‍ സഭ എതിര്‍പ്പ് ഉന്നയിച്ചുവെന്നാണ് സൂചന. കടലിനെ അറിയാവുന്നവരാകണം ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്യേണ്ടതെന്ന് അതിരൂപതാ വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര അഭിപ്രായപ്പെട്ടു.

K Muraleedharan
വിവാഹത്തിന് ക്ഷേത്രത്തിലെത്താമെന്ന് വാ​ഗ്ദാനം, നിരവധി തവണ പീഡിപ്പിച്ചു, 7 പവനും 9 ലക്ഷം രൂപയും തട്ടിയെടുത്തു മുങ്ങി; 'വരൻ' അറസ്റ്റിൽ

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും കടലിനെ അറിയാവുന്നവരല്ല വകുപ്പ് കൈകാര്യം ചെയ്തത്. അതിന്റെതായ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുതലപ്പൊഴി അടക്കം സഭ ചൂണ്ടിക്കാട്ടുന്നു. കടലുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ മതിയായ പരിഹാരം ഉണ്ടാകുന്നില്ലെന്നും സഭ ചൂണ്ടിക്കാട്ടുന്നു. ലത്തീന്‍ സഭയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി വിഡി സതീശന്‍ കഴിഞ്ഞദിവസം ബിഷപ്പ് ഹൗസിലെത്തിയിരുന്നു.

Summary

Ministers K Muraleedharan and CP John arrived at Bishop's House to persuade the Latin Church.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com