'എന്റെയല്ല ദൈവത്തിന്റെ കഴിവ്‌, കൈയും കാലും വിറച്ചിട്ട് വണ്ടി ഓടിക്കാനായില്ല'; മൂന്നുവയസുകാരിയുടെ 'അത്ഭുത രക്ഷപ്പെടലില്‍' ഡ്രൈവര്‍

റോഡിന്റെ മറുസൈഡില്‍ കുട്ടിയുടെ അമ്മ ഉണ്ടായിരുന്നു. വണ്ടിയുടെ തൊട്ടുമുന്നില്‍ എത്തിയപ്പോഴാണ് കുട്ടിയെ കണ്ടത്. എന്റെ ചെറിയ മോളുടെ പ്രായമേയുളളൂ ആ കുട്ടിക്ക്. അതാ അപ്പോള്‍ ചിന്തിച്ചത്
Miracle on Road: Bus Driver on Saving Bolting Child
അപകടത്തിന്റെ വിഡിയോ ദൃശ്യം- ഡ്രൈവര്‍ ഷനോജ്‌
Updated on
1 min read

കോഴിക്കോട്: കൊടിയത്തൂരില്‍ ഓട്ടോയില്‍ നിന്ന് റോഡിലേക്ക് ഇറങ്ങിയ ഓടിയ കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ബസ് ഡ്രൈവര്‍ ഷനോജ്. നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്നും ഇറങ്ങി ഓടിയെ കുട്ടിയെ കണ്ട് ബ്രേക്കിട്ട് വലത്തോട്ട് വെട്ടിക്കുകയായിരുന്നെന്ന് ഷനോജ് പറഞ്ഞു. കുട്ടിയെ രക്ഷിച്ചത് തന്റെ കഴിവില്ലെന്നും ദൈവത്തിന്റെ കഴിവാണെന്നും ഡ്രൈവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Miracle on Road: Bus Driver on Saving Bolting Child
ഓട്ടോയില്‍ നിന്ന് ഇറങ്ങി റോഡിന് കുറുകെ ഓടി; ഡ്രൈവറുടെ കരുതല്‍ 'പുനര്‍ജന്മ'മായി

'ഓട്ടോയില്‍ നിന്ന് ഇറങ്ങിയോടിയെ കുട്ടിയെ രക്ഷിച്ചത് എന്റെ കഴിവാണെന്ന് ഞാന്‍ പറയില്ല. അത് ദൈവത്തിന്റെ കഴിവ് ആണ്. കുട്ടി നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. പെട്ടന്ന് കണ്ടതോടെ ബ്രേക്ക് ചവിട്ടി വലത്തോട്ട് തെറ്റിക്കുകയായിരുന്നു. അതുകൊണ്ട് കുട്ടിരക്ഷപ്പെട്ടു. റോഡിന്റെ മറുസൈഡില്‍ കുട്ടിയുടെ അമ്മ ഉണ്ടായിരുന്നു. വണ്ടിയുടെ തൊട്ടുമുന്നില്‍ എത്തിയപ്പോഴാണ് കുട്ടിയെ കണ്ടത്. എന്റെ ചെറിയ മോളുടെ പ്രായമേയുളളൂ ആ കുട്ടിക്ക്. അതാ അപ്പോള്‍ ചിന്തിച്ചത്. പിന്നെ കാലും കൈയും വിറച്ചിട്ട് വണ്ടി ഓടിക്കാനായില്ല. പിന്നെ ഇന്നാണ് വണ്ടിയില്‍ കയറുന്നത്.'

Miracle on Road: Bus Driver on Saving Bolting Child
സിജെ റോയിയുടെ മരണത്തില്‍ ജ്യൂഡീഷ്യല്‍ അന്വേഷണം വേണം; കേന്ദ്ര ധനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തിന്റെ വിഡിയോ പുറത്തുവിട്ടിരുന്നില്ലെന്നും ഷനോജ് പറയുന്നു. 'രക്ഷിതാക്കള്‍ കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് അറിയിക്കാനാണ് ആ വിഡിയോ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഇട്ടത്. ബസ് ഒന്ന് തട്ടിയിരുന്നെങ്കില്‍ കുട്ടിയുടെ ശരീരത്തിലൂടെ ബസ്സിന്റ ബാക്ക് ടയര്‍ കയറി ഇറങ്ങിയേനെ' - ഷിനോജ് പറഞ്ഞു.

കഴിഞ്ഞ ദിവസം കൊടിയത്തൂരിലായിരുന്നു സംഭവം. ആശുപത്രിയിലിലേക്ക് പിതാവിനൊപ്പം എത്തിയതായിരുന്നു കുട്ടി. വാഹനം നിന്ന ഉടന്‍ റോഡിന് മറുവശത്തുള്ള അമ്മയ്ക്കരികിലേക്ക് ഓടുകയായിരുന്നു. ഈ സമയം പിതാവ് ഓട്ടോ ഡ്രൈവര്‍ക്ക് പണം നല്‍കുന്ന തിരക്കിലായിരുന്നു. കോഴിക്കോട് നിന്നും വരികയായിരുന്ന ബസ്സിന് മുന്നിലേക്കാണ് കുട്ടി ഓടിയത്. അപ്രതീക്ഷിതമായി റോഡിന് കുറുകേ കുട്ടി ഓടിവരുന്നത് കണ്ട ഡ്രൈവര്‍ ബസ് വലത്തേക്ക് തിരിച്ചതോടെയാണ് വന്‍ അപകടം ഒഴിവായത്.

Summary

Bus driver responds to the miraculous rescue of a child who jumped out of an auto-rickshaw and ran onto the road

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com