തളിക്കുളത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി; കണ്ടെത്തിയത് ഡ്രോൺ ഉപയോ​ഗിച്ചുള്ള തിരച്ചിലിൽ

തളിക്കുളത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി; കണ്ടെത്തിയത് ഡ്രോൺ ഉപയോ​ഗിച്ചുള്ള തിരച്ചിലിൽ
ടെലിവിഷൻ ദൃശ്യം
ടെലിവിഷൻ ദൃശ്യം
Updated on
1 min read

തൃശൂർ: തളിക്കുളം തമ്പാൻകടവിൽ നിന്ന് കടലിൽ മത്സ്യ ബന്ധനത്തിന് പോയി വള്ളം കാണാതായ നാല് തൊഴിലാളികളേയും രക്ഷപ്പെടുത്തി. തളിക്കുളം സ്വദേശി സുബ്രഹ്മണ്യൻ, ഇക്ബാൽ, വിജയൻ, കുട്ടൻ എന്നിവരെയായിരുന്നു കാണാതായത്. 

ഡ്രോൺ ഉപയോ​ഗിച്ചുള്ള തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. നാല് പേരെയും കരയ്ക്കെത്തിച്ചു. 

ഇന്ന് പുലർച്ചെ നാല് മണിക്കാണ് സംഘം മത്സ്യബന്ധനത്തിന് പോയത്. എട്ട് മണിയോടെ സംഘത്തിലൊരാൾ വള്ളം മുങ്ങുന്നതായി വിളിച്ചറിയിച്ചുവെന്ന് പ്രദേശവാസി പറഞ്ഞിരുന്നു. പിന്നാലെ കോസ്റ്റൽ പൊലീസിന്റേയും മത്സ്യത്തൊഴിലാളികളുടേയും നേതൃത്വത്തിൽ കാണാതായവർക്കായി തിരച്ചിൽ നടത്തുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com