ഇറാനിൽ ഇന്റേൺഷിപ്പ്, അവസാനം ബന്ധപ്പെട്ടത് ഫെബ്രുവരിയിൽ, ജെറിനെ കുറിച്ച് വിവരമില്ലെന്ന് കുടുംബം

കഴിഞ്ഞ വർഷം ജൂലൈ 27 നാണ് ചെന്നൈയിലെ രുദ്രാക്ഷ് മർച്ചന്റ് നേവി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ജെറിൻ ഇറാനിലേക്ക് പോകുന്നത്.
Keralite missing in Iran
Keralite missing in IranScreen short
Updated on
1 min read

കട്ടപ്പന: ചെന്നൈയിൽ മർച്ചന്റ് നേവി കോഴ്സ് പഠിച്ച ശേഷം ഇറാനിൽ ഇന്റേൺഷിപ്പിന് പോയ യുവാവിനെ കുറിച്ച് വിവരമില്ലെന്ന് കുടുംബം. ആലടി ആഞ്ഞിലിമൂട്ടിൽ ജോസിന്റെയും ലൈസാമ്മയുടെയും മകൻ ജെറിൻ ജോസഫിനെയാണ് കുടുംബാം​ഗങ്ങൾ ബന്ധപ്പെടാൻ സാധിക്കാത്തത്.

കഴിഞ്ഞ വർഷം ജൂലൈ 27 നാണ് ചെന്നൈയിലെ രുദ്രാക്ഷ് മർച്ചന്റ് നേവി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ജെറിൻ ഇറാനിലേക്ക് പോകുന്നത്. ഒമ്പതു മാസത്തെ ഇന്റേൺഷിപ്പ് ആയിരുന്നു. ഇറാൻ ഇസ്രയേൽ സംഘർഷം ആരംഭിച്ചതോടെ കുടുംബത്തിന് ജെറിനുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ല.

Keralite missing in Iran
തിരിച്ചടി തുടര്‍ന്ന് ഇറാന്‍, സല്‍മാന്‍ തുറമുഖം ആക്രമിച്ചു; ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഖരം തകര്‍ത്തെന്ന് അമേരിക്ക

ഫെബ്രുവരി 27ന് രാത്രിയാണ് ജെറിൻ കുടുംബാ​ഗങ്ങൾക്ക് അവസാനമായി മെസേജ് അയച്ചത്. അതിന് ശേഷം വിളിക്കുകയോ മെസേജ് അയയ്ക്കുകയോ ചെയ്തിട്ടില്ല. അങ്ങോട്ടും ബന്ധപ്പെടാൻ സാധിക്കുന്നില്ല. കോളജ് അധികൃതരോട് ബന്ധപ്പെട്ടപ്പോൾ ജെറിൻ സുരക്ഷിതനാണെന്നും യുദ്ധം കഴിഞ്ഞാലുടൻ തിരിച്ചെത്തുമെന്നും അറിയിച്ചു. ഇതുസംബന്ധിച്ച് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി.

Summary

Missing merchant navy intern familys anguish

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com