പേട്ടയിൽ നിന്ന് കാണാതായി; 19കാരന്റെ മൃത​ദേഹം ചമ്പക്കര കായലിൽ

ശനിയാഴ്ചയാണ് യുവാവിനെ കാണാതായത്
missing youth found dead kochi
കൃഷ്ണദേവ് missing youth
Updated on
1 min read

കൊച്ചി: കഴിഞ്ഞ ദിവസം പേട്ടയിൽ നിന്നു കാണാതായ യുവാവിന്റെ മൃത​ദേഹം തിങ്കളാഴ്ച ചമ്പക്കര കായലിൽ കണ്ടെത്തി. എടയ്ക്കാട്ടുവയൽ തൊട്ടൂർ പനച്ചിക്കുഴിയിൽ സനീഷിന്റേയും രേഷ്മയുടേയും മകൻ കൃഷ്ണദേവ് (19) നെയാണ് ചമ്പക്കര കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ചയാണ് കൃഷ്ണദേവിനെ കാണാതായത്.

പേപ്പതിയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ കൃഷ്ണദേവിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ മുളന്തുരുത്തി പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം കായലിൽ കണ്ടെത്തിയത്.

missing youth found dead kochi
മാനസിക ആരോ​ഗ്യ കേന്ദ്രത്തിലെ രോ​ഗി കത്രിക വിഴുങ്ങി; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിനു ശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് എടയ്ക്കാട്ടുവയൽ പൊതുശ്മശാനത്തിൽ സംസ്കരിക്കും.

missing youth found dead kochi
പണം നല്‍കാത്തതിലുള്ള വൈരാഗ്യം; തന്ത്രപൂര്‍വ്വം ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിച്ച് അറസ്റ്റ്; ആലുവ കൂട്ടക്കൊലയ്ക്ക് ഇന്ന് 25 വയസ്
Summary

missing youth: The body of a young man who went missing from Pettah the previous day was found in Champakkara Lake on Monday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com