'മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസ് സ്റ്റേഷനാണോ?; അനുഭവസമ്പത്തുള്ളവര്‍ അവിടെയുള്ളത് കൊണ്ടാണോ യുവതി അവിടെ പരാതി നല്‍കിയത്?'

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതില്‍ അസ്വാഭാവികതയുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ ജോര്‍ജ് പൂന്തോട്ടം
Rahul Mamkootathil
Rahul Mamkootathil
Updated on
1 min read

കൊച്ചി:രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതില്‍ അസ്വാഭാവികതയുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ ജോര്‍ജ് പൂന്തോട്ടം. തെരഞ്ഞെടുപ്പ് ആയതിനാല്‍ നടക്കുന്ന നാടകമാണിത്. മുന്‍പ് സോളാര്‍ പരാതിയില്‍ ഉണ്ടായതും ഇങ്ങനെയാണെന്നും അഭിഭാഷകന്‍ പറഞ്ഞു. പരാതി നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസ് സ്റ്റേഷന്‍ ആണോയെന്നും അനുഭവ സമ്പത്തുള്ളവര്‍ അവിടെയുള്ളതുകൊണ്ടാണോ അവിടെ പരാതി നല്‍കിയതെന്നും അഭിഭാഷകന്‍ ചോദിച്ചു.

Rahul Mamkootathil
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുകുന്നു; മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി യുവതി

രാഹുലിനെതിരായ ആരോപണങ്ങള്‍ എല്ലാം ഒരു അജണ്ടയുടെ ഭാഗമാണ്. മൂന്ന് മാസമായി ചിലയാളുകള്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ്. അവര്‍ക്ക് അതിന്റെതായ ലക്ഷ്യമുണ്ട്. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് അതിന്റെ ഭാഗമാണ്. ഇതെല്ലാം ആസൂത്രിതമായ ഗൂഢാലോചനയാണെന്ന് ജോര്‍ജ് പൂന്തോട്ടം പറഞ്ഞു.

Rahul Mamkootathil
രാഹുലിന്റെ ഫോൺ സ്യുച്ച് ഓഫ്, ഓഫീസ് പൂട്ടി സ്ഥലം വിട്ടു? റീത്ത് വച്ച് ഡിവൈഎഫ്ഐ; യുവതിയുടെ മൊഴിയെടുക്കുന്നു

‘ഇത് നാടകം ആണ്. സർക്കാരിനു ശബരിമല വിഷയം മറയ്ക്കാൻ ഉള്ളതാണ്. അതിനായി സർക്കാരും ഒരു ചാനൽ മുതലാളിയും മസാലക്കഥ മെനയുകയാണെന്ന് രാഹുൽ എന്നോടു പറഞ്ഞിട്ടുണ്ട്. എഫ്ഐആർ ഇട്ടാൽ മുൻ‌കൂർ ജാമ്യം തേടും. പരാതിയെക്കുറിച്ചു വ്യക്തതയില്ല. പരാതിയുടെ സ്വഭാവം എന്താണ്? പരാതി നൽകാൻ മുഖ്യമന്ത്രിയുടെ ഓഫിസ് പൊലീസ് സ്റ്റേഷൻ ആണോ? ഈ പരാതിയിൽ അസ്വഭാവികത ഉണ്ട്. ബിറ്റ് ബിറ്റ് ആയി സംഭാഷണങ്ങൾ കാണിക്കുകയാണ്. പുറത്തുവന്ന തെളിവുകളെ കുറിച്ച് രാഹുൽ എന്നോട് പറഞ്ഞിട്ടില്ല. ഞാൻ ഒന്നും ചോദിച്ചതുമില്ല. ഇതെല്ലാം ഗൂഢാലോചനയാണെന്ന് സംശയമുണ്ട്. പരാതി ഇപ്പോൾ വന്നതിനു പിന്നിൽ രാഷ്ട്രീയ താൽപര്യം ആയിരിക്കും’-ജോര്‍ജ് പൂന്തോട്ടം പറഞ്ഞു.

രാഹുലിനെതിരെയുള്ള വാര്‍ത്തകള്‍ ഒരു ചാനലിന് മാത്രമല്ലേ ആദ്യം വിവരം കിട്ടുന്നത്. അത് പിന്നീട് ബാക്കി മാധ്യമങ്ങള്‍ നല്‍കുകയാണ്. രാഹുലിനെതിരെ പുറത്തുവന്ന പരാതിയില്‍ എന്താണ് കുറ്റകൃത്യമെന്നും ഏതോ ഒരു പെണ്‍കുട്ടിയുടെ ശബ്ദരേഖ കാണിക്കുന്നു. അത് ആരാണെന്ന് ആര്‍ക്കെങ്കിലും വ്യക്തമുണ്ടോയെന്നും അഭിഭാഷകന്‍ ചോദിച്ചു.

Summary

MLA Rahul Mamkootathil's lawyer, George poonthottam, called the woman's complaint to the Chief Minister "unusual.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com