'അയാൾ അവിടെ ഇരുന്ന് ഒണ്ടാക്കണ്ട കാര്യമുണ്ടോ? ഇതിപ്പം കുളിച്ചില്ലേലും കോണകം പുരപ്പുറത്ത് കിടക്കണമെന്ന് പറയുന്ന പോലെയാ' (വി‍ഡിയോ)

മന്ത്രി സജി ചെറിയാനെതിരെ എംഎം മണി
MM Mani against Minister Saji Cheriyan
Saji Cheriyan, MM Mani
Updated on
1 min read

തൊടുപുഴ: മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി എംഎം മണി എംഎൽഎ. ഇന്ന് ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച ചെങ്കുളം മള്‍ട്ടി സ്പീഷിസ് മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടന വേദിയിലാണ് മണിയുടെ രോഷപ്രകടനം. ഉദ്ഘാടനത്തിന് സജി ചെറിയാൻ എത്താത്തതിലാണ് എംഎം മണി ക്ഷുഭിതനായത്. മന്ത്രി ഓൺലൈനായാണ് ഉദ്ഘാടനം നിർവഹിച്ചത്.

'ഒരുമാതിരി പണി മന്ത്രിയാണെങ്കിലും കാണിക്കല്ല്. ഞാൻ ഇങ്ങനെ പറഞ്ഞെന്ന് അങ്ങ് പറഞ്ഞേരെ (ഉദ്യോഗസ്ഥരോട്) ഞങ്ങളെയൊക്കെ എന്തിന് മെനക്കെടുത്തി?. അയാൾ അവിടെ ഇരുന്ന് ഒണ്ടാക്കണ്ട കാര്യമുണ്ടോ? ഞാനും രാജയും മതി ഇത് ഉദ്ഘാടനം ചെയ്യാൻ.'

MM Mani against Minister Saji Cheriyan
' കെ എസ് യുക്കാര്‍ കാലില്‍വാരി നിലത്തടിച്ചു, തലച്ചോര്‍ തകര്‍ന്ന് മരണം'; ആരാണ് രക്തസാക്ഷി ജി ഭുവനേശ്വരന്‍?

'ഇതിപ്പം കുളിച്ചില്ലേലും കോണകം പുരപ്പുറത്ത് കിടക്കണമെന്ന് പറയുന്ന പോലെയാ. തിരുവനന്തപുരത്ത് ഇരുന്നുള്ള ഒണ്ടാക്കല്. മെനക്കെടുന്നത് നമ്മള്. ഡീസലും അടിച്ച് നമ്മൾ പിറകെ നടക്കുവാ. മേലാൽ എന്നെ ഇത്തരം കാര്യങ്ങൾക്ക് ക്ഷണിക്കരുത്.'

'എന്റെ ഭാഷയിൽ പറഞ്ഞാൽ ഞാൻ വേറെ വല്ലതും പറയും. അത് ഞാൻ പറയുന്നില്ല. ഇതൊരു സദസ് ആയതിനാൽ'- എംഎം മണി തുറന്നടിച്ചു.

MM Mani against Minister Saji Cheriyan
തൃശൂരില്‍ കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചുകൊന്നു
Summary

MM Mani MLA strongly criticizes Minister Saji Cherian

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com