'അസംബന്ധങ്ങള്‍ക്കു നിന്നുകൊടുക്കാനില്ല, വേറെ പണിയുണ്ട്'; പ്രധാനമന്ത്രിയുടെ പരിപാടിക്കില്ലെന്ന് എം ബി രാജേഷ്

minister m b rajesh
മന്ത്രി എം ബി രാജേഷ് മാധ്യമങ്ങളോട്
Updated on
1 min read

തിരുവനന്തപുരം: കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത് ശരിയല്ലെന്ന് മന്ത്രി എംബി രാജേഷ്.

ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ബിജെപി രാഷ്ട്രീയ പ്രചാരണം നടത്തുകയാണെന്നും ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതിയുടെ ഉദാഹരണമാണ് ബിജെപിയുടെ നടപടിയെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.

minister m b rajesh
ദേശീയപാത: സമാന്തര ഉദ്ഘാടനത്തിന് സര്‍ക്കാര്‍; രാമനാട്ടുകരയില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ റോഡ് ഷോ

സ്വന്തം മണ്ഡലത്തില്‍ മറ്റ് ഔദ്യോഗിക പരിപാടികള്‍ ഉള്ളപ്പോള്‍ ഇത്തരം അസംബന്ധങ്ങള്‍ക്ക് നിന്നുകൊടുക്കില്ലെന്നും പോകില്ലെന്ന് ഇന്നലെ തന്നെ തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുന്‍പ് തിരുവനന്തപുരത്ത് പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ പ്രത്യേക വിഐപി പാസുമായി എത്തിയ തന്നോട് എസ്പിജി ഉദ്യോഗസ്ഥര്‍ ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടത് ഞെട്ടിച്ചെന്നും അദ്ദേഹം പറഞ്ഞു.

അന്ന് അത് വിവാദമാക്കേണ്ട എന്ന് കരുതിയാണ് പ്രതികരിക്കാതിരുന്നത്. ദേശീയപാതയില്‍ മറ്റൊരു സംസ്ഥാനത്തിനും ഇല്ലാത്ത വ്യവസ്ഥ വെച്ചവരാണ് കേന്ദ്രസര്‍ക്കാര്‍. കേരളത്തിന്റെ കാര്യം വരുമ്പോഴൊക്കെ നിങ്ങള്‍ പണം തരണം എന്നു പറയുന്നു. ഈ വിവേചനം എല്ലാ കാര്യങ്ങളിലും ഉണ്ട്. ഇത് ബിജെപിയുടെ രാഷ്ട്രീയ സംസ്‌കാരമാണ്. ബിജെപി പൊതു പണം ഉപയോഗിച്ച് എങ്ങനെ രാഷ്ട്രീയ പ്രചാരണം നടത്തുന്നു എന്നതിന്റെ തെളിവാണിതെന്നും എം ബി രാജേഷ് പറഞ്ഞു.

Summary

Modi Inguration controversy: MB Rajesh says it was wrong to exclude Riyaz

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Thrissur Pooram: Public sentiment will be considered and government directives will be followed: Paramekkavu Devaswom Secretary
PV Anvar
Chief Minister Pinarayi Vijayan
vv rajesh
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com