

കൊച്ചി: 2021ല്‍ ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ നടന്‍ ജോജു ജോര്‍ജ് രംഗത്ത് വന്നത് വലിയ ചര്‍ച്ചയായിരുന്നു. ഉപരോധത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടതോടൊണ് സമരത്തിനെതിരെ ജോജു പ്രതികരിച്ചത്. ഇത് സമരക്കാരുമായി ജോജു വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിലും നടന്റെ കാറിന്റെ ചില്ല് തകര്‍ക്കുന്നതിലും കലാശിച്ചു. കുറെ നാള്‍ ഇതിന്റെ പേരില്‍ ജോജുവിനെ ബഹിഷ്‌കരിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്.
അന്ന് സമരം നയിച്ച കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കുറെ കാലങ്ങള്‍ക്ക് ശേഷം ജോജുവിനെ നേരില്‍ കണ്ട അനുഭവം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. 'ജോജുവുമായി അന്നുമുതലുണ്ടായ പരിചയം സൗഹൃദത്തിലേക്ക് വളരുന്നതില്‍ സന്തോഷം. വ്യക്തിവൈരാഗ്യത്തിന്റെ യാതൊരു തരിമ്പും അവശേഷിപ്പിക്കാതെ സാമൂഹിക പ്രതിബദ്ധതയുടെ സംവാദത്തിന് വേദിയാകുന്നത് തന്നെയല്ലേ ജനാധിപത്യത്തിന്റെ നല്ല ലക്ഷണം. ജനകീയ സമരഭൂമി തന്നെ അതിനൊരു മൈതാനിയൊരുക്കുന്നത് അന്ധത അഭിനയിക്കുന്ന ഭരണകൂടത്തിന്റെ കണ്ണുതുറപ്പിക്കുമെന്നും ഓര്‍മ്മിപ്പിക്കുന്ന ഒരു കൂടിക്കാഴ്ചയായിരുന്നു ഇത്.'- മുഹമ്മദ് ഷിയാസ് പറയുന്നു. അതാണ് വേണ്ടത്, ആജീവനാന്ത ഊര് വിലക്കുകള്‍ അല്ല എന്ന തരത്തില്‍ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടത്.
കുറിപ്പ്:
കുറേ കാലങ്ങള്‍ക്ക് ശേഷമാണ് ജോജുവിനെ നേരില്‍ കാണുന്നത്. ഇന്ധനവില കൊള്ളക്കെതിരായ സമരമുഖത്തെ സംഭവബഹുലമായ അന്നത്തെ കൂടിക്കാഴ്ചയായിരുന്നു ഒരര്‍ത്ഥത്തില്‍ ആ സമരത്തെ ദേശീയ ശ്രദ്ധയിലേക്ക് നയിച്ചത്. തികച്ചും ന്യായമായ ആ സമരാവശ്യം വിജയിക്കുന്നതില്‍ ജോജുവിന്റെ ഇടപെടലും കാരണമായി. നല്ലൊരു കലാകാരനായ അയാളുടെ വികാരത്തെ മാനിക്കുന്നതോടൊപ്പം യാതൊരു പ്രിവിലേജുമില്ലാത്ത സാധാരണ മനുഷ്യര്‍ക്ക് വേണ്ടിയുള്ള സമരത്തിനായിരിക്കും എന്നും കോണ്‍ഗ്രസ് മുന്‍ഗണന. ജോജുവുമായി അന്നുമുതലുണ്ടായ പരിചയം സൗഹൃദത്തിലേക്ക് വളരുന്നതില്‍ സന്തോഷം. വ്യക്തിവൈരാഗ്യത്തിന്റെ യാതൊരു തരിമ്പും അവശേഷിപ്പിക്കാതെ സാമൂഹിക പ്രതിബദ്ധതയുടെ സംവാദത്തിന് വേദിയാകുന്നത് തന്നെയല്ലേ ജനാധിപത്യത്തിന്റെ നല്ല ലക്ഷണം. ജനകീയ സമരഭൂമി തന്നെ അതിനൊരു മൈതാനിയൊരുക്കുന്നത് അന്ധത അഭിനയിക്കുന്ന ഭരണകൂടത്തിന്റെ കണ്ണുതുറപ്പിക്കുമെന്നും ഓര്‍മ്മിപ്പിക്കുന്ന ഒരു കൂടിക്കാഴ്ചയായിരുന്നു ഇത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates