തിരുവനന്തപുരം; വൈദ്യ ചികിത്സയിലൂടെയും ആധുനിക ചികിത്സാ രീതികൾക്കെതിരായ നിലപാടുകളിലൂടെയും വിവാദങ്ങളിൽ നിറഞ്ഞു നിന്ന മോഹനൻ വൈദ്യർ ( മോഹനൻ നായർ- 65) അന്തരിച്ചു. കരമനയിലെ ബന്ധുവീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊട്ടാരക്കര സ്വദേശിയായ മോഹനൻ വൈദ്യർ 25 വർഷമായി ചേർത്തല മതിലകത്താണ് താമസം. 2 ദിവസം മുൻപാണ് കരമനയിലെ ബന്ധുവീട്ടിൽ എത്തിയത്. രാവിലെ പനിയും ഛർദ്ദിയുമുണ്ടായി. കടുത്ത ശ്വാസതടസ്സവും നേരിട്ടു. വൈകിട്ടോടെ കുഴഞ്ഞു വീണപ്പോൾ ബന്ധുക്കൾ നാട്ടുകാരെ വിവരമറിയിച്ചു. ഇവർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കോവിഡ് ലക്ഷണങ്ങളോടെയായിരുന്നു മരണം. മരിക്കുമ്പോൾ വീട്ടിൽ മോഹനൻ നായരും മകനും ബന്ധുക്കളുമുണ്ടായിരുന്നു.
മോഹനൻ വൈദ്യർ ഇടയ്ക്കിടെ ഇവിടെയെത്തി വൈദ്യചികിത്സ നടത്തിയിരുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഒട്ടേറെ ഇടങ്ങളിൽ മോഹനൻ വൈദ്യർ ചികിത്സാലയം നടത്തിയിരുന്നു. കാൻസർ അടക്കമുള്ള മാരകരോഗങ്ങൾക്ക് ചികിത്സ നൽകിയിരുന്നു. കഴിഞ്ഞ വർഷം കോവിഡ് ചികിത്സ ആരംഭിച്ചതോടെയാണ് വിവാദത്തിലായി. ഇതിന്റെ പേരിൽ ജയിലിലും കഴിഞ്ഞു. ഭാര്യ: ലത, മക്കൾ: ബിന്ദു, രാജീവ്. മരുമകൻ: പ്രശാന്ത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates