നടന്‍ വിക്രത്തിന്റെ പേരിലും മോന്‍സന്റെ തട്ടിപ്പ്; 50  കോടിക്ക് മട്ടാഞ്ചേരിയിലെ പുരാവസ്തു സ്ഥാപനം വാങ്ങാനെത്തി; പുതിയ വെളിപ്പെടുത്തല്‍

മട്ടാഞ്ചേരിയിലെ പുരാവസ്തുശാല വാങ്ങാന്‍ മോന്‍സന്‍ എത്തിയത് വിക്രത്തിന്റെ ബെനാമി യായി 
മോന്‍സന്‍ മാവുങ്കല്‍ - നടന്‍ വിക്രം
മോന്‍സന്‍ മാവുങ്കല്‍ - നടന്‍ വിക്രം
Updated on
1 min read

കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ നടന്‍ വിക്രത്തിന്റെ പേരിലും തട്ടിപ്പ് നടത്തിയതായി പരാതി. മട്ടാഞ്ചേരിയിലെ പുരാവസ്തുശാല വാങ്ങാന്‍ മോന്‍സന്‍ എത്തിയത് വിക്രത്തിന്റെ ബെനാമി എന്ന പേരിലാണ്. അന്‍പത് കോടി രൂപയ്ക്ക് സ്ഥാപനം വാങ്ങാമെന്ന് മോന്‍സന്‍ പറഞ്ഞതായി സ്ഥാപന ഉടമ അബ്ദുള്‍ സലാം പറഞ്ഞു. എച്ച്എസ്ബിസി ബാങ്കില്‍ പണമുണ്ടെന്ന് രേഖ കാട്ടി തന്നെ കബളിപ്പിച്ചതായും സലാം പറയുന്നു. 

അതേസമയം, പുരാവസ്തു തട്ടിപ്പു കേസുകളില്‍ പ്രതിയായ മോന്‍സന്‍ മാവുങ്കലിനെ ഡോക്ടര്‍ എന്ന നിലയിലാണ് പരിചയപ്പെട്ടതെന്ന് നടന്‍ ശ്രീനിവാസന്‍. ഹരിപ്പാട്ടെ ആയുര്‍വേദ ആശുപത്രിയില്‍ തനിക്ക് മോന്‍സന്‍ ചികിത്സ ഏര്‍പ്പാടാക്കി. താനറിയാതെ ആശുപത്രിയിലെ പണവും നല്‍കി. മോന്‍സന്‍ തട്ടിപ്പുകാരനെന്ന് അറിഞ്ഞില്ല. പിന്നീടൊരിക്കലും കണ്ടിട്ടുമില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞു.

മോന്‍സനെതിരെ പരാതി നല്‍കിയവരില്‍ രണ്ടു പേരും തട്ടിപ്പുകാരാണെന്നു ശ്രീനിവാസന്‍ ആരോപിച്ചു. അവരെ തനിക്ക് നേരിട്ടറിയാം. സ്വന്തം അമ്മാവനില്‍നിന്നു കോടികള്‍ തട്ടിയെടുത്തയാളാണ് ഒരാള്‍. പണത്തിനോട് ആത്യാര്‍ത്തിയുള്ളവരാണ് മോന്‍സന് പണം നല്‍കിയത്. സിനിമയെടുക്കുന്നതിനായി തന്റെ സുഹൃത്തിന് പലിശയില്ലാതെ അഞ്ച് കോടി രൂപ മോന്‍സന്‍ വാഗ്ദാനം ചെയ്തിരുന്നതായും ശ്രീനിവാസന്‍ വെളിപ്പെടുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

P. Jayarajan
black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com