മൂഴിക്കല്‍ കൊലപാതകം; നസ്രീനയുടെയും അദിനാന്റെയും ഫോണുകള്‍ കിണറ്റില്‍; നിര്‍ണായക തെളിവുകള്‍; ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും

നസ്രീനയുടെ വീട്ടിലെ കിണറ്റില്‍ നിന്നാണ് ഫോണുകള്‍ കണ്ടെടുത്തത്. തെളിവ് നശിപ്പിക്കാന്‍ ശ്രമം നടന്നുവെന്ന് പൊലീസ് പറഞ്ഞു
Moozhikkal Murder: Nasreena and Adinan's Phones Found in Well
അദിനാന്‍- നസ്രീന
Updated on
1 min read

കോഴിക്കോട്: ചെലവൂരിലെ മൂഴിക്കലില്‍ മാതൃ സഹോദരിയുടെ മകളെ കൊലപ്പെടുത്തിയതിന് ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ഇരുവരുടെയും ഫോണുകള്‍ കിണറ്റില്‍ നിന്ന് കണ്ടെത്തി. പതിനാറുകാരി നസ്രീനയുടെ രണ്ട് ഫോണുകളും അദിനാന്റെ ഫോണും ആണ് കിണറ്റില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്. നസ്രീനയുടെ വീട്ടിലെ കിണറ്റില്‍ നിന്നാണ് ഫോണുകള്‍ കണ്ടെടുത്തത്. തെളിവ് നശിപ്പിക്കാന്‍ ശ്രമം നടന്നുവെന്ന് പൊലീസ് പറഞ്ഞു. ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.

Moozhikkal Murder: Nasreena and Adinan's Phones Found in Well
വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍; ഡോക്ടര്‍ എംകെ റാമിനെ പുറത്താക്കി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പതിനാലിനാണ് നസ്രിനയെയും ബന്ധുവായ അദിനാനെയും ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും പിന്നീട് പ്രതി ജീവനൊടുക്കുകയുമായിരുന്നു.

Moozhikkal Murder: Nasreena and Adinan's Phones Found in Well
റിപ്പര്‍ ചന്ദ്രന്‍ കേസിലെ ദൃക്‌സാക്ഷി വീടിനകത്ത് മരിച്ച നിലയില്‍

അദിനാന്‍ സ്ഥിരം പ്രശ്‌നക്കാരന്‍ ആണെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും യുവാവിനെ പുറത്താക്കിയിരുന്നു. ഇരുവരും ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.

Summary

Moozhikkal Murder: Nasreena and Adinan's Phones Found in Well

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com