നിപയിൽ കൂടുതൽ ആശ്വാസം; ഇന്ന് 2 പേർ നെ​ഗറ്റീവ്, നിയന്ത്രണങ്ങളിൽ ഇളവ്

ഇതുവരെ 68 ഫലങ്ങള്‍ നെ​ഗറ്റീവ്
Nipah; 2 people negative today
പ്രതീകാത്മകംഫയല്‍
Updated on
1 min read

മലപ്പുറം: നിപ രോ​ഗ ബാധയിൽ മലപ്പുറത്തെ ആശങ്ക ഒഴിയുന്നു. ഇന്ന് രണ്ട് പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെ​ഗറ്റീവായി. ഇതുവരെ 68 സാമ്പിളുകളാണ് നെ​ഗറ്റീവായത്. പുതിയതായി നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

472 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 220 പേർ ഹൈറിസ്ക് വിഭാ​ഗത്തിലാണ്. കൂടുതൽ ഫലങ്ങൾ നെ​ഗറ്റീവായ സാഹചര്യത്തിൽ ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിലെ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആനക്കയം പഞ്ചായത്തിൽ കടകളുടെ പ്രവൃത്തി സമയം രാവിലെ 7 മുതൽ വൈകീട്ട് 7 വരെയാക്കി. പാണ്ടിക്കാട് പഞ്ചായത്തിൽ രാവിലെ 7 മുതൽ വൈകീട്ട് 5 വരെയുള്ള സമയം തുടരും. രണ്ട് പഞ്ചായത്തുകളിലും ഹോട്ടലുകളിൽ രാത്രി 10 വരെ ഹോം ഡെലിവറി അനുവദിച്ചിട്ടുണ്ട്.

Nipah; 2 people negative today
എറണാകുളം- ബം​ഗളൂരു വന്ദേ ഭാരത് 31 മുതൽ, ആഴ്ചയിൽ 3 സർവീസുകൾ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com