മലപ്പുറത്തും എറണാകുളത്തും ഇന്ന് അയ്യായിരത്തിന് മുകളിൽ കോവിഡ് രോ​ഗികൾ; ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറത്തും എറണാകുളത്തും ഇന്ന് അയ്യായിരത്തിന് മുകളിൽ കോവിഡ് രോ​ഗികൾ; ജില്ല തിരിച്ചുള്ള കണക്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കോവി‍ഡ് സ്ഥിരീകരിച്ചത് മലപ്പുറം ജില്ലയിൽ. ജില്ലയിൽ ഇന്ന് 5044 പേർക്കാണ് രോ​ഗം കണ്ടെത്തിയത്. എറണാകുളത്തും ഇന്ന് അയ്യായരിത്തിന് മുകളിലാണ് രോ​ഗികളുടെ എണ്ണം. കേരളത്തില്‍ ഇന്ന് 39,955 പേര്‍ക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 

മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ 2709, കണ്ണൂര്‍ 2261, പത്തനംതിട്ട 1301, ഇടുക്കി 1236, കാസര്‍ക്കോട് 883, വയനാട് 787 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,656 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6150 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 217 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 36,841 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2788 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 

മലപ്പുറം 4834, എറണാകുളം 4928, തിരുവനന്തപുരം 3803, കൊല്ലം 3725, തൃശൂര്‍ 3562, കോഴിക്കോട് 3237, പാലക്കാട് 1214, കോട്ടയം 2590, ആലപ്പുഴ 2704, കണ്ണൂര്‍ 2130, പത്തനംതിട്ട 1280, ഇടുക്കി 1208, കാസര്‍ക്കോട് 858, വയനാട് 768 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kochi spa rape case
high court
Today top five news
KSRTC has launched its cargo service.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com