കൊല്ലം: അമ്മയും മകനും നേർക്കുനേർ പോരാടിയ അഞ്ചൽ ഇടമുളയ്ക്കൽ ഗ്രാമപ്പഞ്ചായത്തിലെ ഏഴാം വാർഡിൽ ഇരുവരും തോറ്റു. ബിജെപി സ്ഥാനാർഥിയായ സുധർമ്മ ദേവരാജനും മകനും സിപിഎം സ്ഥാനാർഥിയുമായ ഡി എസ് ദിനുരാജുമാണ് പരാജയപ്പെട്ടത്. കോൺഗ്രസിൻ്റെ എം ബുഹാരിയാണ് ഇവിടെ ജയിച്ചത്. 88 വോട്ടിനായിരുന്നു ജയം.
ദിനുരാജ് 423, സുധർമ്മ ദേവരാജൻ 335 എന്നിങ്ങനെയാണ് വോട്ട് നില. കഴിഞ്‍ഞ വർഷത്തെ തെരഞ്ഞെടുപ്പ് അനുഭവത്തോടെയാണ് സുധർമ്മ ഇക്കുറിയും അങ്കത്തിനിറങ്ങിയത്. 2015 ൽ പനച്ചവിള വനിതാ സംവരണ വാർഡായിരുന്നപ്പോഴാണ് സുധർമ്മ ഇവിടെ ആദ്യം മത്സരിക്കുന്നത്. അന്ന് സിപിഎം പ്രതിനിധി വിജയിച്ചപ്പോൾ കോൺഗ്രസിനെ മറികടന്ന് സുധർമ്മ രണ്ടാമത് എത്തിയിരുന്നു.
ആദ്യകാല കമ്യൂണിസ്റ്റ് കുടുംബാംഗമാണെങ്കിലും മഹിളാമോർച്ച പുനലൂർ നിയോജകമണ്ഡലം കമ്മിറ്റിയംഗമാണ് സുധർമ ഇപ്പോൾ. ഭർത്താവ് ദേവരാജനും ബിജെപി അനുഭാവിയാണ്. ദിനുരാജാകട്ടെ ഹൈസ്കൂൾ മുതൽ എസ്എഫ്ഐ പ്രവർത്തകനാണ്. ഒരു വീട്ടിൽ ആണ് ഇരുവരും താമസിച്ചിരുന്നതെങ്കിലും തെരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങിയതോടെ ദിനുരാജും ഭാര്യ അക്ഷരയും തൊട്ടടുത്തുള്ള കുടുംബവീട്ടിലേക്ക് താമസം മാറിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates