

കോഴിക്കോട്: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മകൻ അർജുനെ ജീവനോടെ കിട്ടുമെന്നു പ്രതീക്ഷയില്ലെന്ന് അമ്മ ഷീല. അർജുൻ വീഴാൻ സാധ്യതയുള്ള വലിയ കുഴി മണ്ണിട്ടു മൂടുകയാണുണ്ടായത്. ഇനി യാതൊരു പ്രതീക്ഷയുമില്ല. സൈന്യം എത്തിയപ്പോൾ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ആ പ്രതീക്ഷ ഇല്ലാതായി. സൈന്യം മതിയായ രീതിയില്‍ ഇടപെട്ടുവെന്ന് തോന്നുന്നില്ലെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു
ഒരു മനുഷ്യ ജീവന് ഇത്ര വിലയേ ഉള്ളു, രക്ഷാ പ്രവര്‍ത്തനം ശരിയായ ദിശയിലല്ല പോയതെന്നും അമ്മ പറഞ്ഞു. സൈന്യത്തിന് ആവശ്യമായ ഉപകരണങ്ങള്‍ ഇല്ലാത്തത് തന്നെ സംശയത്തിനിടയാക്കുകയാണ്. വേണ്ട നിര്‍ദേശങ്ങള്‍ അവര്‍ക്കുണ്ടായിരുന്നില്ല. മോന്റെ വാഹനം കാണാതിരിക്കുക എന്നത് ആരുടെയെങ്കിലും പ്രസ്റ്റീജ് ഇഷ്യൂ ആയിട്ടുണ്ടോ എന്ന് തോന്നുന്നു. ഒരു കാരണവശാലും മാധ്യമത്തിന്റെ മുന്നില്‍ വരാന്‍ ഇരുന്നതല്ല. ഇന്ന് വൈകുന്നേരം വരെയുള്ള അന്വേഷണം നിരീക്ഷിച്ചപ്പോഴാണ് പ്രതികരിച്ചതെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കലക്ടറുമായി ബന്ധപ്പെട്ടതുവഴി രക്ഷാ പ്രവര്‍ത്തനത്തിന്റെ കാര്യങ്ങള്‍ കൃത്യമായി അയറിയിക്കുമെന്ന് പറഞ്ഞിരുന്നു. മുഴുവന്‍ സംഭവങ്ങഭളുടെയും ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും അയച്ചുതന്നു. കുറച്ച് സമയം കഴിഞ്ഞ് അവര്‍ തന്നെ അത് ഡിലീറ്റ് ചെയ്തു. പിന്നെ യാതൊരു ബന്ധവുമില്ല. പട്ടാളം വന്നത് ആരെയോ കാണിക്കാനാണ്. ഒരു ഡമ്മിയായി വന്നതാണ്. ഒരു സംവിധാനവുമില്ലാതെ അവര്‍ വന്നുവെന്നും ഇനി നാവിക സേന വന്നിട്ട് എന്തു ചെയ്യാനാണെന്നും അമ്മ ചോദിച്ചു. പട്ടാളത്തെ അഭിമാനത്തോടെ കണ്ടവരാണ് ഞങ്ങള്‍, സഹനത്തിന്റെ പരിധി കഴിഞ്ഞു. സൈന്യത്തിനെ ഉപകരണമില്ലാതെ കൊണ്ടുവന്ന് കോമാളിയാക്കിയെന്നും അമ്മ പറഞ്ഞു.
പുഴയുടെ അരികില്‍ ഒരു വലിയ കുഴി ഉണ്ടായിരുന്നു. അതിലേക്ക് തെന്നി വീഴാന്‍ സാധ്യതയുണ്ട് എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഒരിടത്ത് നിന്ന് മണ്ണെടുത്ത് ആ കുഴിയിലേക്ക് തള്ളുന്ന സാഹചര്യമാണ് ഉണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനായി കൊണ്ടുവന്ന ഡിറ്റക്ടറുകള്‍ ഒന്നും ഒരു ഉപകാരവുമില്ല, അവ ചെറിയ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് എന്നാണ് പറയുന്നത്. മനുഷ്യന് ഇത്രയേ വിലയുള്ളൂ?- അവര്‍ ചോദിച്ചു.അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ അവിടെ നിന്ന് വേറെയും കുറെ മൃതദേഹങ്ങള്‍ കിട്ടി എന്ന് പറഞ്ഞ ഷീല, ഇതൊക്കെ പുറം ലോകം അറിയുന്നുണ്ടോ എന്നും ചോദിച്ചു.
മലയാളികളായതുകൊണ്ടാണ് എല്ലാവരുടേയും പിന്തുണയും ശ്രദ്ധയും കിട്ടുന്നതെന്ന് ഇളയ മകന്‍ പറയുന്നത്. ഇതൊന്നുമില്ലാതെ, തങ്ങളുടെ ആളുകളേയും കാണാതായിട്ടുണ്ട് എന്ന് പറഞ്ഞ് മൂന്ന് തമിഴ് സ്ത്രീകളും അവിടെ വന്നു. ആളുകളെ കാണാതായിട്ടുണ്ട് എന്ന് പറയുമ്പോള്‍ അവരെ ആട്ടിയോടിക്കുകയാണ് ചെയ്യുന്നത്. പുഴയുടെ അപ്പുറത്തും എന്തൊക്കെയോ സംഭവിക്കുന്നുണ്ട്. ആര്‍ക്കും നീതിയൊന്നും കിട്ടുന്നില്ലെന്നും അവന്‍ പറഞ്ഞുവെന്ന് അര്‍ജുന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.ഹോട്ടലില്‍ നിന്ന് ഒരാളെ കാണാതായി എന്ന് പറഞ്ഞപ്പോള്‍ അവരുടെ മുമ്പില്‍ കൂടി ഹോട്ടലിന്റെ സൈഡില്‍ മണ്ണ് കോരിയിടുകയാണ് അവര്‍ ചെയ്തതെന്നും അര്‍ജുന്റെ അമ്മ ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates