കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കുന്നതിനിടെ തീ പടര്‍ന്നു; യുവതിക്ക് ദാരുണാന്ത്യം

mother in Kerala has tragically died after sustaining severe burns while attempting to burn her baby's diaper
ജോമോള്‍ സെബാസ്റ്റ്യന്‍
Updated on
1 min read

കോട്ടയം: കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനായി ഗ്യാസ് അടുപ്പില്‍ നിന്ന് പേപ്പറില്‍ തീ എടുക്കുന്നതിനിടെ പൊള്ളലേറ്റ യുവതി മരിച്ചു. കോട്ടയം ളാക്കാട്ടൂര്‍ ആനക്കല്ലുങ്കലില്‍ ജോമോള്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. ഗ്യാസ് അടുപ്പില്‍ നിന്ന് പേപ്പറിലേക്ക് തീ കൊളുത്തുന്നതിനിടെ ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു.

കഴിഞ്ഞ 21-ന് രാവിലെ 11.30-നായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ ജോമോളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

mother in Kerala has tragically died after sustaining severe burns while attempting to burn her baby's diaper
പ്രതീഷ് വിശ്വനാഥിനെ പരിചയം ഇല്ല; ആരോപണങ്ങള്‍ക്ക് പിന്നില്‍ മുസ്ലിം ലീഗിലെ ജമാഅത്തെ വിഭാഗം; എം സ്വരാജ്

അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. എബിസണ്‍ ആണ് ഭര്‍ത്താവ്. ഇവാനിയ മകളാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് പങ്ങട തിരുഹൃദയ ദേവാലയ സെമിത്തേരിയില്‍ നടക്കും.

Summary

A mother in Kerala has tragically died after sustaining severe burns while attempting to burn her baby's diaper

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com