

തിരുവനന്തപുരം: ഉടമ അറിയാതെ വാഹനത്തിന്റെ ഉടമസ്ഥത മാറ്റാതിരിക്കാനും മറ്റുമായി ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ വാഹന വിവരങ്ങള്‍ക്കൊപ്പം ചേര്‍ക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. ഉടമ അറിഞ്ഞ് തന്നെ വാഹനത്തിന്റെ ഉടമസ്ഥത മാറ്റുക, ടാക്‌സ് അടയ്ക്കുക, രജിസ്‌ട്രേഷന്‍ പുതുക്കുക തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാകാനും മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്‌തേ മതിയാകൂ. ഇതിനായി PARIVAHAN സൈറ്റില്‍ mobile number update മോഡ്യൂള്‍ സജ്ജീകരിച്ചിട്ടുണ്ട്. വളരെ എളുപ്പത്തില്‍ ഇത് ഓണ്‍ലൈന്‍ ആയി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
RC യിലെയും ആധാറിലെയും പേരും വിലാസവും തമ്മില്‍ അന്‍പത് ശതമാനത്തിലധികം വ്യത്യാസം ഉണ്ടെങ്കില്‍ ഈ മോഡ്യൂള്‍ വഴി ചെയ്യാന്‍ കഴിയണമെന്നില്ല. ഇത്തരം സാഹചര്യത്തില്‍ തൊട്ടടുത്ത് കാണുന്ന 'update mobile number done at RTO' എന്ന മോഡ്യൂള്‍ വഴി രേഖകള്‍ അപ്ലോഡ് ചെയ്ത് R T ഓഫീസിലേക്ക് ഓണ്‍ലൈന്‍ ആയി നല്‍കി മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. ഇതിനായി വെള്ള പേപ്പറിലുള്ള ഒരു അപേക്ഷ, RC, mobile നമ്പര്‍ ലിങ്ക് ചെയ്ത e-adhar എന്നിവ അപ്ലോഡ് ചെയ്ത് നല്‍കിയാല്‍ മതിയാകുമെന്നും കുറിപ്പില്‍ പറയുന്നു.
കുറിപ്പ്:
നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഇതുവരെ RC യില്‍ ചേര്‍ത്തില്ലേ..!?
വാഹനം നിങ്ങളറിയാതെ ഉടമസ്ഥത മാറ്റാതിരിക്കാനും
നിങ്ങളുടെ വാഹനം നിങ്ങള്‍ അറിഞ്ഞു തന്നെ ഉടമസ്ഥത മാറ്റാനും നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ PARIVAHAN സൈറ്റില്‍ വാഹന വിവരങ്ങള്‍ക്കൊപ്പം ചേര്‍ക്കണം.
Tax അടക്കുക, രജിസ്‌ട്രേഷന്‍ പുതുക്കുക തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാകാനും ഇപ്പോള്‍ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്‌തേ മതിയാകൂ... ഇതിനായി PARIVAHAN സൈറ്റില്‍ mobile number update മോഡ്യൂള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ വളരെ എളുപ്പത്തില്‍ ഇത് ഓണ്‍ലൈന്‍ ആയി പൂര്‍ത്തിയാക്കാം.
RC യിലെയും ആധാറിലെയും പേരും വിലാസവും തമ്മില്‍ അന്‍പത് ശതമാനത്തിലധികം വ്യത്യാസം ഉണ്ടെങ്കില്‍ ഈ മോഡ്യൂള്‍ വഴി ചെയ്യാന്‍ കഴിയണമെന്നില്ല. ഉദാ: RC, ആധാര്‍ എന്നിവയില്‍ ഉടമയുടെ പേര് യഥാക്രമം 'ജോണ്‍ കുരിശിങ്കല്‍' എന്നും 'ജോണ്‍ കെ' എന്നും ആണെങ്കില്‍ അത് വ്യത്യാസമായി കാണിച്ചേക്കാം.
ഇത്തരം സാഹചര്യത്തില്‍ തൊട്ടടുത്ത് കാണുന്ന 'update mobile number done at RTO' എന്ന മോഡ്യൂള്‍ വഴി രേഖകള്‍ അപ്ലോഡ് ചെയ്ത് R T ഓഫീസിലേക്ക് ഓണ്‍ലൈന്‍ ആയി നല്‍കി മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. ഇതിനായി വെള്ള പേപ്പറിലുള്ള ഒരു അപേക്ഷ, RC, mobile നമ്പര്‍ ലിങ്ക് ചെയ്ത e-adhar എന്നിവ അപ്ലോഡ് ചെയ്ത് നല്‍കിയാല്‍ മതിയാകും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates