'എത്ര വര്‍ഷമായി ഈ അന്വേഷണ പ്രഹസനം?, ഒരു കച്ചിത്തുരുമ്പെങ്കിലും കിട്ടിയോ?; വി ഡി സതീശനെതിരായ നീക്കം രാഷ്ട്രീയപ്രേരിതം'

രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കെപിസിസി പ്രസിഡന്റ്
Sunny Joseph
Sunny Joseph
Updated on
1 min read

തിരുവനന്തപുരം: പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് വി ഡി സതീശനെതിരെ ഇത്രയും കാലം അന്വേഷണം നടത്തിയിട്ട് ഒരു കച്ചിത്തുരുമ്പെങ്കിലും വിജിലന്‍സിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വിജിലന്‍സ് അന്വേഷിട്ട് എന്തെങ്കിലും കണ്ടെത്തിയോ?. ഈ കസിന് പിറകേ എത്ര വര്‍ഷമായി ഈ അന്വേഷണ പ്രഹസനം നടത്തി വരികയാണ്. എന്നാല്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു.

Sunny Joseph
'ഞാന്‍ പേടിച്ചു പോയെന്ന് പറ'; പുനര്‍ജനി ക്രമക്കേട് അന്വേഷണം സിബിഐക്ക് വിടാന്‍ വെല്ലുവിളിച്ച് വി ഡി സതീശന്‍

വിഡി സതീശന്‍ തന്നെയാണ് തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉയര്‍ന്നപ്പോള്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയത്. ജനങ്ങള്‍ക്ക് ഒരു പ്രതിസന്ധി നേരിട്ടപ്പോള്‍ സഹായം എത്തിക്കുക എന്ന ജനപ്രതിനിധിയുടെ ഉത്തരവാദിത്തമാണ് വി ഡി സതീശന്‍ നിര്‍വഹിച്ചത്. അതില്‍ ഏത് അന്വേഷണം നടത്തിയാലും ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു.

Sunny Joseph
പുനര്‍ജനി: വിഡി സതീശനെതിരെ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് വിജിലന്‍സ് ശുപാര്‍ശ

വിഡി സതീശനെതിരായ ഇപ്പോഴത്തെ നീക്കം രാഷ്ട്രീയപ്രേരിതമാണ്. അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. പറവൂര്‍ നിയമസഭാ മണ്ഡലത്തില്‍ 2018ലെ പ്രളയത്തിനുശേഷം നടപ്പിലാക്കിയ 'പുനര്‍ജനി' പുനരധിവാസ പദ്ധതിക്കായി വിദേശഫണ്ട് സ്വീകരിച്ചതില്‍ ക്രമക്കേടുണ്ടോയെന്ന് സിബിഐയ്ക്ക് പരിശോധിക്കാം എന്നാണ് വിജിലന്‍സ് ശുപാര്‍ശ.

Summary

KPCC president Sunny Joseph said that the move against VD Satheesan is politically motivated. It will be confronted politically and legally.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com