മൊസാംബിക് ബോട്ടപകടം; ശ്രീരാഗിന്റെ മൃതദേഹം തിരിച്ചറിഞ്ഞു

അപകടത്തില്‍ കാണാതായ കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റേതാണ് തിരിച്ചറിഞ്ഞ മൃതദേഹമെന്ന് ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചതായി എന്‍കെ പ്രേമചന്ദ്രന്‍ എംപി അറിയിച്ചു.
sreerag radhakrishnan
ശ്രീരാഗ് രാധാകൃഷ്ണന്‍
Updated on
1 min read

ബെയ്‌റ: മൊസാംബിക്കിലെ ബെയ്റ തുറഖമുഖത്തുണ്ടായ കപ്പല്‍ അപകടത്തെ തുടര്‍ന്ന് കണ്ടെത്തിയ മൃതശരീരം തിരിച്ചറിഞ്ഞു. അപകടത്തില്‍ കാണാതായ കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റേതാണ് തിരിച്ചറിഞ്ഞ മൃതദേഹമെന്ന് ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചതായി എന്‍കെ പ്രേമചന്ദ്രന്‍ എംപി അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ബെയ്‌റ തുറമുഖത്ത് കപ്പല്‍ അപകടത്തില്‍പ്പെട്ടത്. ഇതില്‍ കാണാതായ 2 മലയാളികള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നതിനിടെയാണ് ഒരു മൃതദേഹം കണ്ടെത്തിയത്.

sreerag radhakrishnan
വെള്ളിയാഴ്ച വരെ അതിശക്ത മഴ തുടരും; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മറ്റിടങ്ങളില്‍ യെല്ലോ

തിരച്ചിലില്‍ കണ്ടെത്തിയ മൃതദേഹത്തിലെ വസ്ത്രങ്ങള്‍ അപകടത്തില്‍ രക്ഷപെട്ടവര്‍ തിരിച്ചറിയുകയും അത് ഇലക്ട്രോ ടെക്നിക്കല്‍ ഓഫീസറായ ശ്രീരാഗ് രാധാകൃഷ്ണന്റേതാണെന്ന് സ്ഥിരീകരണം നടത്തിയിട്ടുള്ളതായും ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അധികൃതര്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എംപി യെ അറിയിച്ചു. മൃതശരീരം തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയയ്ക്കുവാന്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.

sreerag radhakrishnan
കബാലിയെ ഉള്‍ക്കാട്ടിലേക്ക് തുരത്തി; അതിരപ്പിള്ളി റൂട്ടിലെ ഗതാഗതനിയന്ത്രണം മാറ്റി ( വീഡിയോ)

അതേസമയം, അപകടത്തില്‍ കാണാതായ എറണാകുളം പിറവം സ്വദേശി ഇന്ദ്രജിത്തിന്റെ കുടുംബം ആശങ്കയിലാണ്. സാങ്കേതികവിദ്യയുടെ കുറവ് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകുന്നുണ്ടെന്നും, ഇന്ത്യന്‍ നേവി കൂടി തിരച്ചിലില്‍ പങ്കാളിയാകണമെന്നും കുടുംബം ആവശ്യപ്പെട്ടു.

Summary

Mozambique boat accident; Sreerag's body identified

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com