ഡോ. എംപി പരമേശ്വരന്‍ അന്തരിച്ചു

DR MP Parameswaran
ഡോ. എംപി പരമേശ്വരന്‍ Facebook
Updated on
1 min read

തൃശൂര്‍: ആണവ ശാസ്ത്രജ്ഞനും ഇടതു ചിന്തകനുമായ ഡോ. എംപി പരമേശ്വരന്‍ അന്തരിച്ചു. രണ്ടു ദിവസം മുമ്പായിരുന്നു തൊണ്ണൂറ്റി രണ്ടാം പിറന്നാള്‍. തൃശൂരിലെ വസതിയില്‍ ഇന്ന് ഉച്ചയ്ക്കായിരുന്നു അന്ത്യം.

ശാസ്ത്ര പ്രചാരകനും വൈജ്ഞാനിക എഴുത്തുകാരനുമായ ഡോ. എംപി പരമേശ്വരന് കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. പരിസ്ഥിതി, മാലിന്യ സംസ്‌കരണം തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധേയ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തൃശൂര്‍ ജില്ലയിലെ കിരാലൂരില്‍ 1935ലാണ് എംപി പരമേശ്വരന്റെ ജനനം. തിരുവനന്തപുരം എന്‍ജിനിയറിങ് കോളജ്, മോസ്‌കോ പവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കി. 1957 മുതല്‍ 1975 വരെ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ ശാസ്ത്രജ്ഞനായിരുന്നു.

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ച എംപി പരമേശ്വരന്‍ അറിയപ്പെടുന്ന ഇടതു ചിന്തകനുമായിരുന്നു. നാലാംലോക സിദ്ധാന്തവുമായി ബന്ധപ്പെട്ട്, കേരളത്തിലെ സിപിഎമ്മിനെ ഇളക്കിമറിച്ച വിവാദകാലത്ത് സിപിഎമ്മില്‍നിന്നു പുറത്താക്കപ്പെട്ടു.

DR MP Parameswaran
നക്ഷത്രങ്ങളെ തേടി അഖിലിന്റെ ജീവിത യാത്ര: അതിജീവനത്തിന്റെ പ്രചോദനാത്മക കഥ

മലയാളത്തിലും ഇംഗ്ലീഷിലുമായി ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. പരിഭാഷകളും നിര്‍വഹിച്ചിട്ടുണ്ട്. 1982ല്‍ ബാലസാഹിത്യത്തിനുള്ള പുരസ്‌കാരം ലഭിച്ചു. എകെജിയെക്കുറിച്ചുള്ള സിനിമയില്‍ ഇഎംഎസിന്റെ വേഷം ചെയ്തു.

DR MP Parameswaran
30ല്‍ താഴെയാണോ പ്രായം?, 50 വയസ് കഴിഞ്ഞോ?, ഡ്രൈവിങ് ലൈസന്‍സ് കാലാവധി എത്ര?; ഓരോ പ്രായത്തിന്റെയും റൂള്‍ അറിയാം
Summary

Dr MP Parameswaran passes away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com