18 കോടിയിലേക്ക് ഒരു കോടി സമാഹരിച്ചു; അപ്പോഴാണ് ആ വാര്‍ത്തയെത്തിയത്

ഒരു കോടിയിലധികം രൂപയാണ് ഷാജിയും സുഹൃത്തുക്കളും കമ്പനിയിലെ ജീവനക്കാരും ചേര്‍ന്ന് സമാഹരിച്ചത്.
മുഹമ്മദ് - മുഹമ്മദ് ഷാജി
മുഹമ്മദ് - മുഹമ്മദ് ഷാജി
Updated on
1 min read

ദുബായ്: അപൂര്‍വരോഗം ബാധിച്ച കണ്ണൂര്‍ സ്വദേശി മുഹമ്മദിനായി മലയാളികളാകെ ഒന്നിച്ചു കൈകോര്‍ത്ത് 18 കോടി സ്വരൂപിച്ച വാര്‍ത്ത മുഹമ്മദിന്റെ കുടുംബത്തൊടൊപ്പം നാടാകെ സന്തോഷത്തോടെയാണ് കേട്ടത്. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള മലയാളികളാണ് ജാതി, മത, ഭേതമില്ലാതെ ഈ നന്‍മക്കായി ഒരുമിച്ചത്. അവരിലൊരാള്‍ മലപ്പുറം സ്വദേശിയും ദുബായിലെ ABRECO ഗ്രൂപ്പ് ഓഫ് കംപനീസിന്റെ എംഡിയുമായ മുഹമ്മദ് ഷാജി ആയിരുന്നു.

ഒരു കോടിയിലധികം രൂപയാണ് ഷാജിയും സുഹൃത്തുക്കളും കമ്പനിയിലെ ജീവനക്കാരും ചേര്‍ന്ന് സമാഹരിച്ചത്. ആ തുക മുഹമ്മദിന്റെ ചികില്‍സക്കായി അയക്കാന്‍ തുടങ്ങിയപ്പോളാണ് ആവശ്യമായ തുക ഇതിനോടകം ലഭിച്ചു എന്ന വാര്‍ത്തയെത്തുന്നത്. 

സമാഹരിച്ച തുക ഇനിയെന്തു ചെയ്യും എന്ന ആലോചനയില്‍ ഇരിക്കുമ്പോളാണ് ഇതേ രോഗമുള്ള ഈറോഡിലെ മൈത്രയെയും പെരിന്തല്‍ മണ്ണയിലെ ഇമ്രാനെയും ലക്ഷദ്വീപിലെ നാസറിനെയും കുറിച്ച് അറിയുന്നത്. ഇതോടെ മുഹമ്മദിനായി അയച്ച തുക ഈ കുട്ടികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചെന്നും മുഹമ്മദ് ഷാജി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വിഡിയോയില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com