'എന്‍എച്ച് 66 പുതുവര്‍ഷ സമ്മാനമായി നാടിന് സമര്‍പ്പിക്കും; അപാകതകള്‍ പരിഹരിക്കുമെന്ന് ഗഡ്കരി ഉറപ്പുനല്‍കി'

കൂരിയാട് ദേശീയപാത നന്നാക്കാനുള്ള ചെലവ് കരാര്‍ കമ്പനി വഹിക്കും
Muhammad Riyas says NH 66 will be dedicated to the country as a New Year's gift
P A Muhammad Riyas
Updated on
1 min read

ന്യൂഡല്‍ഹി: 2026ന്റെ പുതുവര്‍ഷ സമ്മാനമായി ദേശീയപാത 66ന്റെ പണി പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് (P A Muhammad Riyas). ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്. ഈ വര്‍ഷം ഡിസംബറില്‍ തന്നെ ദേശീയപാത നിര്‍മാണം പൂര്‍ത്തികരിക്കാനാകുമെന്ന് ഗഡ്കരി ഉറപ്പുനല്‍കിയതായും മന്ത്രി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജഗപൊകയായി പണി പൂര്‍ത്തികരിക്കുക എന്നതല്ല സമയബന്ധിതമായി പണി പൂര്‍ത്തിയാക്കുകയാണ് നാടാകെ ആഗ്രഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ദേശീയപാതയുടെ അലൈന്‍മെന്റ് മുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം ദേശീയപാത അതോറിറ്റിയാണ് നടത്തിയത്. ചില റീച്ചുകളില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നല്ലാതെ പൊതുവെ നല്ലരീതിയിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. അതിന് ആവശ്യമായ എല്ലാ സഹായവും നിലവില്‍ ചെയ്തതുപോലെ തുടര്‍ന്നും നടത്തുമെന്ന് മന്ത്രി പറഞ്ഞു.

ദേശീയപാത നിര്‍മാണത്തിന്റെ ദൗര്‍ഭാഗ്യകരമായ സംഭവത്തെക്കുറിച്ച് സംസ്ഥാനത്തിന്റെ അഭിപ്രായം നേരത്തതന്നെ ഉദേശീയപാത അതോറിറ്റിയെയും കേന്ദ്രസര്‍ക്കാരിനെയും അറിയിച്ചിരുന്നു. അത് ഇന്നത്തെ യോഗത്തിലും വിശദമായി ചര്‍ച്ച ചെയ്തു. നിര്‍മാണവുമായി ബന്ധപ്പെട്ട് തെറ്റായ തരത്തിലുള്ള പ്രവണതയോട് ഒരുതരത്തിലും സന്ധി ചെയ്യരുതെന്നുള്ള സംസ്ഥാനത്തിന്റെ അഭിപ്രായം ശരിവെക്കുന്ന നിലപാടാണ് കേന്ദ്രമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. വീഴ്ചയുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റി അതിന്റെ ഉത്തരവാദിത്തപ്പെട്ടവരെ സസ്‌പെന്‍ഡ് ചെയ്തു.കരാര്‍ കമ്പനിയെ തുടര്‍ പ്രവര്‍ത്തനത്തില്‍ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ കൂരിയാട് മാത്രമല്ല, മറ്റ് പ്രദേശങ്ങളിലെയും ചില നിര്‍മാണ പ്രശ്‌നങ്ങള്‍ വീഡിയോ സഹിതം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി. കൂരിയാട് 360 മീറ്റര്‍ നീളത്തില്‍ വയഡക്ട് നിര്‍മിക്കും. പ്രശ്‌നങ്ങളുള്ള ഇടങ്ങളില്‍ നിര്‍മാണത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. ലോകത്ത് എവിടെയുമുള്ള മലയാളിയുടെ സ്വപ്‌നപദ്ധതിയാണ് എന്‍എച്ച് 66. ഒട്ടേറെ പ്രതിസന്ധികളെ മറികടന്നാണ് ഭൂമി ഏറ്റെടുക്കലും മറ്റുംപൂര്‍ത്തിയാക്കിയത്. 5600 കോടി രൂപയാണ് ദേശീയപാതയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ മാറ്റിവച്ചതെന്നും മന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com