'പരിക്കേറ്റവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കും, സമഗ്ര അന്വേഷണം നടത്തും'

Suresh Gopi
Suresh Gopi
Updated on
1 min read

തൃശൂര്‍: മുണ്ടത്തിക്കോട് പടക്കനിര്‍മ്മാണശാലയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയതായി തൃശൂര്‍ എംപി സുരേഷ് ഗോപി. വിഷയത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി അടിയന്തരമായി സംസാരിക്കുകയും സ്‌ഫോടനത്തിന്റെ കാരണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയതായും സുരേഷ് ഗോപി അറിയിച്ചു.

'സ്‌ഫോടനവാര്‍ത്ത അതീവ ദുഃഖത്തോടെയും നടുക്കത്തോടെയുമാണ് അറിഞ്ഞത് ഉപജീവനത്തിനായി പണിയെടുത്തു കൊണ്ടിരുന്ന സാധാരണക്കാരായ മനുഷ്യര്‍ക്ക് മേല്‍ ഇത്തരമൊരു ദുരന്തം വന്നുപതിച്ചു എന്നത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സഹോദരങ്ങളുടെ വിയോഗത്തില്‍ എന്റെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അവരുടെ കുടുംബങ്ങളുടെ തീരാനഷ്ടത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവര്‍ എത്രയും വേഗം ആരോഗ്യവാന്മാരായി തിരിച്ചുവരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

Suresh Gopi
വെടിക്കെട്ട് പുരയിലുണ്ടായ അപകടം; മരണസംഖ്യ 14 ആയി, മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടര്‍

ഈ വിഷയത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി അടിയന്തരമായി സംസാരിക്കുകയും സ്‌ഫോടനത്തിന്റെ കാരണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കി. ദുരിതബാധിതരായ കുടുംബങ്ങളെ ചേര്‍ത്തുപിടിക്കാന്‍ നമുക്കെല്ലാവര്‍ക്കും ഒന്നിച്ച് നില്‍ക്കാം. സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Summary

Mundathikode fireworks factory, with Thrissur MP Suresh Gopi expressing deep sorrow and pledging support for the victims and their families

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com