മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയില്‍ ഉണ്ടായ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം
Mundathikode tragedy
Mundathikode tragedyfile
Updated on
1 min read

തൃശൂര്‍: മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയില്‍ ഉണ്ടായ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ഉള്ള ധനസഹായം ഇന്നു നടന്ന അനുശോചന യോഗത്തിലാണ് തിരുവമ്പാടി ദേവസ്വം പ്രഖ്യാപിച്ചത്.

മരിച്ച ദേവസ്വം പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്കും വെടിക്കെട്ട് കരാറുകാരന്‍ സതീഷിന്റെ കുടുംബത്തിനും 5 ലക്ഷം രൂപയാണ് ധനസഹായം. തൊഴിലാളികളുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും നല്‍കുമെന്ന് തിരുവമ്പാടി ദേവസ്വം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് അവരുടെ പരിക്കിന്റെ തോത് അനുസരിച്ചും അവര്‍ക്ക് നഷ്ടപ്പെട്ട തൊഴില്‍ ദിനങ്ങള്‍ക്ക് അനുസരിച്ചുമുള്ള ധനസഹായമാണ് നല്‍കുക. കൗതുഭീ ഓഡിറ്റോറിയത്തില്‍ തിരുവമ്പാടി ദേവസ്വവും തൃശ്ശൂര്‍ പൗരാവലിയുമായി ചേര്‍ന്നാണ് യോഗം സംഘടിപ്പിച്ചത്.

Mundathikode tragedy
വോട്ടെണ്ണല്‍: നാളെ കാസർകോടും കൊല്ലത്തും പടക്കകടകൾക്ക് നിയന്ത്രണം

തൃശ്ശൂര്‍ ഡെപ്യൂട്ടി മേയര്‍ എ പ്രസാദ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ രവീന്ദ്രന്‍, സിപിഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോസഫ് ടാജറ്റ്, ബിജെപി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ്, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്, കുട്ടന്‍കുളങ്ങര ദേവസ്വം പ്രസിഡന്റ് സി വിജയന്‍, ശങ്കരംകുളങ്ങര ദേവസ്വം പ്രസിഡന്റ് പ്രശാന്ത് മറുവഞ്ചേരി, കോട്ടപ്പുറം ശിവക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി അശോകന്‍, തിരുവമ്പാടി ഗണപതി ക്ഷേത്രം ഭാരവാഹി വൈദ്യനാഥന്‍, തിരുവമ്പാടി ഡിവിഷന്‍ കൗണ്‍സിലര്‍ രേഷ്മ മേനോന്‍, തേക്കിന്‍കാട് ഡിവിഷന്‍ കൗണ്‍സിലര്‍ പൂര്‍ണ്ണിമ സുരേഷ്, പൂങ്കുന്നം ഡിവിഷന്‍ കൗണ്‍സിലര്‍ രഘുനാഥ് സി മേനോന്‍, കണിമംഗലം ഡിവിഷന്‍ കൗണ്‍സിലര്‍ പത്മിനി ഷാജി, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് കേണല്‍ പി ആര്‍ എം രവി, സെക്രട്ടറി കെ ഗിരീഷ്‌കുമാര്‍, എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ വിവിധ വ്യവസായികളും സംഘടനകളും മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കുമുള്ള സഹായങ്ങള്‍ പ്രഖ്യാപിച്ചു.

Mundathikode tragedy
കണ്ണൂരിനെ നടുക്കി വാഹനാപകടം; പൊലിഞ്ഞത് കുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര്‍
Summary

Mundathikode tragedy: Thiruvambadi Devaswom announces financial assistance of Rs. 5 lakh to the families of those who lost their lives in the accident

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com