2024ല്‍ ജനിച്ച കുട്ടികളില്‍ 46.14%വും മുസ്ലീങ്ങള്‍; കേരളത്തില്‍ ഹിന്ദു, ക്രിസ്ത്യന്‍ ജനസംഖ്യാ വളര്‍ച്ച നെഗറ്റീവില്‍

മരണത്തിന്റെ കണക്കെടുത്താല്‍ 59.66% ഹൈന്ദവരും 19.92% മുസ്ലിങ്ങളും 20.15% ക്രൈസ്തവരുമാണ്.
ANNUAL VITAL STATISTICS REPORT 2024
2024ല്‍ ജനിച്ച കുട്ടികളില്‍ 46.14%വും മുസ്ലീങ്ങള്‍;ai image
Edited By:
Updated on
2 min read

തിരുവനന്തപുരം: കേരളത്തില്‍ 2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍ ഉളളവരാണെന്ന് 2024ലെ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ട്. 2024ല്‍ കേരളത്തില്‍ ജനിച്ച 3,44,766 കുട്ടികളില്‍ 39.49% ഹിന്ദുക്കളും 46.14% മുസ്ലിങ്ങളും 14.06% ക്രൈസ്തവരുമാണ്. ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ രേഖപ്പെടുത്തുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

ജനനങ്ങളെക്കാള്‍ കൂടുതല്‍ മരണങ്ങള്‍ രേഖപ്പെടുത്തിയതോടെ ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ സ്വാഭാവിക വളര്‍ച്ചാ നിരിക്ക് നെഗറ്റീവ് ആയി മാറിയിരിക്കുകയാണ്. മരണത്തിന്റെ കണക്കെടുത്താല്‍ 59.66% ഹൈന്ദവരും 19.92% മുസ്ലിങ്ങളും 20.15% ക്രൈസ്തവരുമാണ്. മരണങ്ങളേക്കാള്‍ കൂടുതല്‍ ജനനങ്ങള്‍ രേഖപ്പെടുത്തുന്ന മുസ്ലീം ജനസംഖ്യ കാരണമാണ് കേരളത്തിന്റെ മൊത്തത്തിലുള്ള സ്വാഭാവിക വളര്‍ച്ചാ നിരക്ക് ഇപ്പോഴും പോസിറ്റീവായി തുടരുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഹിന്ദു സമുദായത്തില്‍ ജനനങ്ങള്‍ 2020ല്‍ 1,85,411 ആയിരുന്നത് 2024ല്‍ 1,36,163 ആയി കുറഞ്ഞു. മുസ്ലീം സമുദായത്തില്‍ 2020ല്‍ 1,96,138 ആയിരുന്നെങ്കില്‍ 2024ല്‍ അത് 1,59,088 ആണ്. ക്രിസ്ത്യന്‍ സമുദായത്തില്‍ 2020ല്‍ 62,265 ആണെങ്കില്‍ 2024ല്‍ അത് 48,476 ആണ്. അതേസമയം 2020ല്‍ മരണങ്ങള്‍ 1,46,424 ആണെങ്കില്‍ 2024ല്‍ അത് 1,87,079 ആയി. മുസ്ലീം സമുദായത്തില്‍ 2020ല്‍ 50,337 പേരാണ് മരിച്ചതെങ്കില്‍ 2024ല്‍ അത് 62,471 ആയി, ക്രിസ്ത്യന്‍ സമുദായത്തില്‍ 2020ല്‍ 48,815 പേര്‍ മരിച്ചപ്പോള്‍ 2024ല്‍ മരണങ്ങള്‍ 63,172 ആയി.

പുതിയ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് 2024ല്‍ കേരളത്തിന്റെ മൊത്തത്തിലുള്ള ജനനനിരക്ക് 1.19 ആണ്. 2023ല്‍ ഇത് 1.35 ആയിരുന്നു. എല്ലാ സമുദായങ്ങളിലും ജനനനിരക്ക് ഇടിയുകയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജനിച്ച കുട്ടികളുടെ എണ്ണം ജനുവരിയില്‍ 30220, ഫെബ്രുവരി 26996, മാര്‍ച്ച് 30844, ഏപ്രില്‍ 30975, മെയ് 32710, ജൂണ്‍, 28014, ജൂലൈ 27934,ഓഗസ്റ്റ് 26746, സെപ്റ്റംബര്‍ 27114, ഒക്ടോബര്‍ 30245, നവംബര്‍ 26492, ഡിസംബര്‍ 26476 എന്നിങ്ങനെ 2024 ജനിച്ച കുട്ടികളുടെ എണ്ണം 344766 ആണ്. ആണ്‍കുട്ടികള്‍ 175052 പെണ്‍കുട്ടികള്‍169704 എന്നിങ്ങനെയാണ്.

മാസം തിരിച്ചുള്ള ജനനസമയത്തെ സ്ത്രീ-പുരുഷ അനുപാതം വിശകലനം ചെയ്യുമ്പോള്‍, ഏറ്റവും ഉയര്‍ന്ന അനുപാതം രേഖപ്പെടുത്തിയിരിക്കുന്നത് ജൂണ്‍ മാസത്തിലും ഏറ്റവും കുറഞ്ഞ അനുപാതം ഫെബ്രുവരി മാസത്തിലുമാണ്. ജില്ല തിരിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജനനങ്ങളുടെ കാര്യമെടുത്താല്‍, ജനനസമയത്തെ സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കൂടുതല്‍ കണ്ണൂര്‍ ജില്ലയിലും ഏറ്റവും കുറവ് കോട്ടയം ജില്ലയിലുമാണ്.

2024ല്‍ രജിസ്റ്റര്‍ ചെയ്ത ജനനങ്ങളില്‍ 98.33% ശതമാനവും ആശുപത്രികളിലാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ നടന്ന 93,776 ജനനങ്ങളില്‍ 55.34% സാധാരണ പ്രസവങ്ങളും 42.43% സിസേറിയനുകളുമാണ്. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍, നടന്ന 2,45,247 ജനനങ്ങളില്‍ സാധാരണ പ്രസവങ്ങളുടെയും സിസേറിയനുകളുടെയും ശതമാനം യഥാക്രമം 51.12%, 44.44% എന്നിങ്ങനെയാണ്. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും സിസേറിയനേക്കാള്‍ കൂടുതല്‍ സാധാരണ പ്രസവങ്ങളാണ് നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആകെ രജിസ്റ്റര്‍ ചെയ്ത ജനനങ്ങളില്‍ 50.78% ആണ്‍കുട്ടികളും 49.22% പെണ്‍കുട്ടികളുമാണ്. 2023ലെ സ്ത്രീ-പുരുഷ അനുപാതം 966 ആയിരുന്നത് 2024-ല്‍ 969 ആയി ഉയര്‍ന്നു. ഏറ്റവും ഉയര്‍ന്ന ജനന നിരക്ക് മലപ്പുറം ജില്ലയിലും (15.16), ഏറ്റവും കുറഞ്ഞ നിരക്ക് ആലപ്പുഴ ജില്ലയിലുമാണ് (5.28) രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ ജനനങ്ങള്‍ നടന്നത് മേയ് മാസത്തിലും (9.49%), ഏറ്റവും കുറവ് ജനനങ്ങള്‍ നടന്നത് നവംബര്‍, ഡിസംബര്‍ മാസങ്ങളിലുമാണ് (7.68%). ശിശുമരണ നിരക്ക് 2023ലെ 5.26-ല്‍ നിന്നും 2024-ല്‍ 5.03 ആയി കുറഞ്ഞു.

ANNUAL VITAL STATISTICS REPORT 2024
കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ക്ലോക്ക് ടവര്‍ വീണു; സാവരിയ നേരിട്ടത് ക്രൂരപീഡനം, മതപരിവര്‍ത്തനത്തിന് ശ്രമിച്ചെന്ന് കുടുംബം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
ANNUAL VITAL STATISTICS REPORT 2024
ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുകയറി; ജന്മദിനത്തില്‍ യുവാവിന് ദാരുണാന്ത്യം; ഒപ്പുമുണ്ടായിരുന്ന യുവതിയും മരിച്ചു
ANNUAL VITAL STATISTICS REPORT 2024
ചേലാകര്‍മ്മത്തിലെ ചികിത്സാപ്പിഴവ്: 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധി

Muslim Community Accounts for 46.14% of Births in Kerala in 2024: Vital Statistics Report

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com