മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡംഗങ്ങള്‍ക്കുള്ള മസറ്റ്‌റിങ് ഒക്ടോബര്‍ 25 വരെ നീട്ടും

ഒക്ടോബര്‍ 31നകം മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന് കാണിച്ച് സംസ്ഥാനത്തിന് കേന്ദ്രം കത്ത് നല്‍കിയിരുന്നു
mustering for yellow and pink ration cards will be extended till October 25
റേഷന്‍ കാര്‍ഡ് ഫയല്‍
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിങ് നടപടികള്‍ ഒക്ടോബര്‍ 25 വരെ ദീര്‍ഘിപ്പിച്ച് നല്‍കുന്നതായി മന്ത്രി ജിആര്‍ അനില്‍. മഞ്ഞ, പിങ്ക് കാര്‍ഡംഗങ്ങള്‍ക്ക് മസ്റ്ററിങ് നടത്താനാനുള്ള സമയപരിധി അവസാനിച്ചെങ്കിലും ഇനിയും ധാരാളം ആളുകള്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കാനുണ്ടെന്ന് ചൂണ്ടികാണിച്ച് ഇകെ വിജയന്‍ എംഎല്‍എ നല്‍കിയ ശ്രദ്ധക്ഷണിക്കല്‍ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.

ഇ-ശ്രം പോര്‍ട്ടല്‍ പ്രകാരമുള്ളവര്‍ക്ക് റേഷന്‍കാര്‍ഡ് അനുവദിച്ച് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട്, സുപ്രീം കോടതിയുടെ വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര നിര്‍ദേശ പ്രകാരമാണ് സംസ്ഥാനത്തെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) ഗുണഭോക്താക്കളുടെ ഇ-കെവൈസി മസ്റ്ററിങ് ആരംഭിച്ചത്.

ഒക്ടോബര്‍ 31നകം മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന് കാണിച്ച് സംസ്ഥാനത്തിന് കേന്ദ്രം കത്ത് നല്‍കിയിരുന്നു. റേഷന്‍ കാര്‍ഡില്‍ പേരുള്ളവരെല്ലാം മസ്റ്ററിങ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അരിവിഹിതം നല്‍കില്ലെന്ന് കേന്ദ്രം കത്തില്‍ അറിയിച്ചിരുന്നു. ഇതോടെയാണ് വേഗത്തില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com