MV Govindan: ഇടപാടുകള്‍ സുതാര്യം; മുഖ്യമന്ത്രിയുടെ മകളായതുകൊണ്ട് വീണയെ വലിച്ചിഴയ്ക്കുന്നു; മാസപ്പടി കേസിന് പിന്നില്‍ രാഷ്ട്രീയം മാത്രം'

കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങളും ബിജെപിയും നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ കേസ്. മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടുമാത്രമാണ് വീണയെ വേട്ടയാടുന്നത്.
mv govindan
എം വി ​ഗോവിന്ദൻ ഫെയ്സ്ബുക്ക്
Updated on
1 min read

തിരുവനന്തപുരം: മാസപ്പടി കേസിന് പിന്നില്‍ രാഷ്ട്രീയമല്ലാതെ മറ്റൊന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മുഖ്യമന്ത്രിക്കെതിരായി രാഷ്ട്രീയപ്രേരിതമായി ഈ കേസിനെ രൂപപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് അരങ്ങേറിയതെന്നും എംവി ഗോവിന്ദന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങളും ബിജെപിയും നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ കേസ്. മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടുമാത്രമാണ് വീണയെ വേട്ടയാടുന്നത്. സ്വര്‍ണക്കടത്തുപോലെ ഈ കേസും ആവിയായി പോകുമെന്ന് ഗോവിന്ദന്‍ പറഞ്ഞു. എല്ലാ ഇടപാടുകളും സുതാര്യമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കമ്പനി ആക്ടിലെ വ്യവസ്ഥയില്‍ എന്തെങ്കിലും ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുകയെന്നതാണ് എസ്എഫ്‌ഐഒയുടെ ചുമതല. കോടതിയുടെ മുന്‍പില്‍ നില്‍ക്കുന്ന പ്രശ്‌നത്തില്‍ ഇത്ര ധൃതി പിടിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ ഗൂഢാലോചനയെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

MV Govindan
MV Govindan
mv govindan
Pinarayi Vijayan, MV Govindan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com