ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

കേരളത്തിന് അനുകൂലമായി ഒന്നും ബജറ്റിലില്ല
mv govindan on media
എംവി ഗോവിന്ദന്‍ മാധ്യമങ്ങളെ കാണുന്നു MV Govindan file
Updated on
1 min read

കാസര്‍കോട്: കേന്ദ്ര ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേരളത്തെ പൂര്‍ണമായും നിരാശപ്പെടുത്തിയ കേന്ദ്രബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്ന് ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

mv govindan on media
'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

സാമ്പത്തിക ഉപരോധത്തിലൂടെ കേരളത്തെ തകര്‍ക്കുന്ന നിലപാട കേന്ദ്രം തുടരുകയാണ്. കേരളത്തിന് അനുകൂലമായി ഒന്നും ബജറ്റിലില്ല. എയിംസ് ഉള്‍പ്പെടെ 29 ഇന കാര്യങ്ങളാണ് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ ബജറ്റ് കേരളത്തെ പൂര്‍ണമായും നിരാശപ്പെടുത്തി. ഇ ശ്രീധരന്‍ പോലും ബജറ്റില്‍ നിരാശനാണ് - ഗോവിന്ദന്‍ പറഞ്ഞു.

ആയുര്‍വേദ ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണത്തിനുമായി മൂന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (എഐഎ) പ്രഖ്യാപിച്ചപ്പോഴും ആയുര്‍വേദത്തിന്റെ പ്രധാനകേന്ദ്രമായ കേരളത്തിന് ഒന്നുപോലും ലഭിച്ചില്ല. ഏഴിടങ്ങളില്‍ അതിവേഗ റെയില്‍ ഇടനാഴി പ്രഖ്യാപിച്ചെങ്കിലും പട്ടികയില്‍ കേരളം ഉള്‍പ്പെട്ടില്ല. കേരളത്തെ ഉള്‍പ്പെടുത്തി അപൂര്‍വ ധാതു ഇടനാഴിയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ കേന്ദ്രത്തിന്റെ ധാതു ഇടനാഴി സ്വകാര്യമേഖലയ്ക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

Summary

MV Govindan response to Union Budget 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com