'കാലത്തിന്റെ അക്കരെ അക്കരെ അക്കരെ നിന്നും ഇനിയും സിനിമാ ലോകത്തിന് ആ മഹാപ്രതിഭ നിത്യ പ്രചോദനമാകും'

ശാരീരികമായ പലവിധ അവശതകള്‍ക്കിടയിലും ശ്രീനിവാസന്‍ അദ്ദേഹത്തിന്റെ ചിന്തകളെ പുതുക്കിക്കൊണ്ടിരിക്കുന്നു
sreenivasan- mv govindan
ശ്രീനിവാസന്‍ എംവി ഗോവിന്ദനൊപ്പം
Updated on
1 min read

തിരുവനന്തപുരം: ഉള്‍ക്കാമ്പുള്ള പ്രമേയങ്ങളെ അതീവഹൃദ്യമായി അവതരിപ്പിച്ച ചലച്ചിത്രപ്രവര്‍ത്തകനായിരുന്നു ശ്രീനിവാസന്‍ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മലയാളികളുടെ ചിന്തകളെയും ഭാവനയെയും നര്‍മബോധത്തെയും ആഴത്തില്‍ സ്പര്‍ശിച്ച കഥയെഴുത്തുകാരനാണ്. അവസാനം കണ്ടപ്പോഴും ശാരീരികമായ പലവിധ അവശതകള്‍ക്കിടയിലും ശ്രീനിവാസന്‍ അദ്ദേഹത്തിന്റെ ചിന്തകളെ പുതുക്കിക്കൊണ്ടിരിക്കുന്നതായി അനുഭവപ്പെട്ടിരുന്നുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

sreenivasan- mv govindan
'ചിരിച്ചും ചിന്തിപ്പിച്ചും മലയാളത്തിന്റെ സ്വന്തം ശ്രീനി'; നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു

നര്‍മത്തിന്റെ മേമ്പോടിയോടെ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ വെള്ളിത്തിരയിലെത്തിക്കുവാന്‍ ശ്രീനിവാസന് സവിശേഷമായ കഴിവുണ്ടായിരുന്നു. ദശകങ്ങളോളം ചലച്ചിത്രത്തിന്റെ സര്‍വമേഖലയിലും തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു. വായനശാലകള്‍ സജീവമായ പാട്യത്തെ ബാല്യകാലമാണ് ശ്രീനിവാസനില്‍ വായനയിലും നാടകാഭിനയത്തിലും കമ്പമുണര്‍ത്തിയത്. കാലത്തിന്റെ അക്കരെ അക്കരെ അക്കരെ നിന്നും ഇനിയും സിനിമാ ലോകത്തിന് ആ മഹാപ്രതിഭ നിത്യ പ്രചോദനമാകും. അനശ്വര കലാകാരന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ചലച്ചിത്ര ലോകത്തിന്റെയും അഗാധമായ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും എം വി ഗോവിന്ദന്‍ അനുശോചന സന്ദേശത്തില്‍ കുറിച്ചു.

Summary

MV Govindan pays tribute to actor Sreenivasan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com