സതീശന്‍ മംഗലാപുരത്തേക്ക് പോയത് എന്തിനാണ് എന്ന് ഇപ്പോള്‍ വ്യക്തമായി, ബജറ്റ് ലക്ഷ്യമിടുന്നത് ജില്ലകളെ വിവിധ പേരുകളിലാക്കി വില്‍ക്കാന്‍; ഇതാണോ നെഹ്‌റൂവിയന്‍ സോഷ്യലിസം?

താനൊരു നെഹ്‌റൂവിയന്‍ സോഷ്യലിസ്റ്റ് ആണെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി വി ഡി സതീശന്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും അവയുടെ സ്വത്തുക്കള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനുമാണ് ബജറ്റിലൂടെ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍
mv govindan
എം വി ഗോവിന്ദന്‍
Edited By:
Updated on
1 min read

തിരുവനന്തപുരം: താനൊരു നെഹ്‌റൂവിയന്‍ സോഷ്യലിസ്റ്റ് ആണെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി വി ഡി സതീശന്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും അവയുടെ സ്വത്തുക്കള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനുമാണ് ബജറ്റിലൂടെ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇത് നെഹ്‌റുവിന്റെ ആശയങ്ങള്‍ക്ക് തികച്ചും വിരുദ്ധമാണ്. പദ്ധതിയൊക്കെയുണ്ട് പണമെവിടെ എന്ന ചോദ്യത്തിന് സ്വകാര്യവല്‍ക്കരണത്തിലൂടെ പണം കണ്ടെത്തുമെന്നാണ് സതീശന്‍ പറയുന്നതെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്വകാര്യ മൂലധനത്തെ ആശ്രയിക്കാതെ കേരളത്തെ മുന്നോട്ട് നയിക്കാനാവുമോ എന്ന ചോദ്യത്തിന് പിന്നില്‍ കേരളത്തെയാകെ വില്‍ക്കാനുള്ള താല്പര്യമാണുള്ളത്. ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ സതീശന്‍ എന്തിനാണ് മംഗലാപുരത്തേക്ക് പോയതെന്ന് ഇപ്പോള്‍ വ്യക്തമായി. അദാനിക്ക് വേണ്ടിയാണ് ഈ യാത്രകളെല്ലാം. അദാനിയാണ് ഇവരുടെ പ്രധാന സ്രോതസ്സെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.

കേരളത്തിന്റെ ഭൂമിയും ആകാശവും വെള്ളവും കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കാനുള്ള സമ്പൂര്‍ണ്ണ സ്വകാര്യവല്‍ക്കരണത്തിന്റെ ആമുഖ പ്രസംഗമാണ് ബജറ്റിലുള്ളത്. കേരളത്തിന്റെ ധാതുസമ്പത്ത് ബോധപൂര്‍വ്വം കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കാനുള്ള നീക്കമാണ് നടക്കുന്നത്. ദക്ഷിണ കേരളത്തെ, പ്രത്യേകിച്ച് ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളെ ഓരോ ഭാഗങ്ങളായി തിരിച്ച് വിവിധ പേരുകളിലാണ് വില്‍ക്കാന്‍ പോകുന്നത്. ഇതിന്റെ ഭാഗമാണ് 'വിഷന്‍ സമുദ്ര'. കഴിഞ്ഞ 10 കൊല്ലമായി പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രം നടത്തിവന്ന അപൂര്‍വ്വ ധാതുക്കളുടെ (Rare Earth) ഖനനം ഇനി സ്വകാര്യ കുത്തകകള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനൊപ്പം ലാന്‍ഡ് ബാങ്ക് രൂപീകരിച്ച് കോര്‍പ്പറേറ്റുകള്‍ക്ക് ഭൂമി നല്‍കാനും ശ്രമം നടക്കുന്നുവെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

1969 ഒക്ടോബര്‍ 14-ന് പാസാക്കിയ കാര്‍ഷിക ഭൂപരിഷ്‌കരണ ഭേദഗതി നിയമത്തിന്റെ തുടര്‍ച്ചയായി കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും ലക്ഷക്കണക്കിന് ഭൂമിരഹിതരായ എസ്സി-എസ്ടി വിഭാഗക്കാര്‍ക്കും മിച്ചഭൂമി നല്‍കിയ വലിയ ചരിത്രമാണ് കേരളത്തിനുള്ളത്. ഇന്നിപ്പോള്‍ നമ്മുടെ ഭൂമിയെല്ലാം കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കാനാണ് സതീശന്‍ ശ്രമിക്കുന്നത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് ഉള്‍പ്പെടെ വില്‍ക്കുന്നതിനെക്കുറിച്ചാണ് അവര്‍ ആലോചിക്കുന്നത്. നേരത്തെ ധവളപത്രത്തില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാനാണ് ബജറ്റിലൂടെ സതീശന്‍ ശ്രമിക്കുന്നത്. പദ്ധതികളെല്ലാം വെറും കടലാസില്‍ മാത്രമൊതുങ്ങുന്നതാണ് ഈ ബജറ്റിന്റെ ആകെച്ചുരുക്കം. തുടങ്ങുമെന്ന് പറഞ്ഞ് പറ്റിച്ച് പദ്ധതികള്‍ക്ക് കല്ലിടുമെന്നല്ലാതെ ഒന്നും പൂര്‍ത്തിയാകില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

mv govindan
ബിയറും വൈനുമല്ലാതെ എന്താണ് വീര്യം കുറഞ്ഞ മദ്യം? ബെവ്‌കോ കൗണ്ടറുകളിലെത്തും റെഡി ടു ഡ്രിങ്ക് ബിവറേജസ്; ലക്ഷ്യം കോടികളുടെ വരുമാനം
mv govindan
'വി ഡി സതീശന് എത്ര കിട്ടി?, നഷ്ടം സഹിക്കാന്‍ തയ്യാറായതിന്റെ പിന്നിലെ കൊടുക്കല്‍ വാങ്ങല്‍ എന്ത്?; വീര്യം കുറഞ്ഞ മദ്യത്തിന് പിന്നില്‍ കര്‍ണാടക മദ്യലോബി'
Summary

mv govindan press meet criticism against vd satheesan budget

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com