'മുഖ്യമന്ത്രിക്ക് യോജിക്കാത്ത തരംതാണ പെരുമാറ്റം; രേവന്ത് റെഡ്ഡി വടി കൊടുത്തു അടിവാങ്ങി'

അദ്ദേഹം അധികാരത്തില്‍ വരുമ്പോള്‍ പറഞ്ഞ ആറ് ഗ്യാരന്റികളില്‍ ഒന്നു പോലും നടപ്പിലാക്കിയിട്ടില്ല.
mv jayarajan
എംവി ജയരാജന്‍
Updated on
1 min read

കണ്ണൂര്‍: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വടി കൊടുത്തു അടിവാങ്ങിയതാന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എംവി ജയരാജന്‍. ഒരു മുഖ്യമന്ത്രിക്ക് യോജിക്കാത്ത തരത്തില്‍ മ്‌ളേച്ഛവും തരംതാണതുമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം കേരളത്തില്‍ വന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപകരമായി എഴുതുകയാണ് രേവന്ത് ചെയ്തതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

mv jayarajan
മഹായുദ്ധത്തിന് കലാശക്കൊട്ട്; 'ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട്; ഇറാന്‍ ഇന്ന് രാത്രിയോടെ അവസാനിക്കും'; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

അദ്ദേഹം അധികാരത്തില്‍ വരുമ്പോള്‍ പറഞ്ഞ ആറ് ഗ്യാരന്റികളില്‍ ഒന്നു പോലും നടപ്പിലാക്കിയിട്ടില്ല. പാവപ്പെട്ട കൃഷിക്കാരുടെ വായ്പ എഴുതിതള്ളല്‍ തൊഴില്‍ദാന ദിനങ്ങള്‍ സൃഷ്ടിക്കല്‍ ഇവയൊന്നും നടപ്പിലാക്കാതെയാണ് കേരളത്തില്‍ വന്ന് ഇടതു സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും കുറ്റം പറയുന്നത് കേരളത്തിലെ സ്ഥിതി അതില്‍ നിന്നെല്ലാം വ്യത്യസ്തമാണെന്ന് എംവി ജയരാജന്‍ പറഞ്ഞു.

Summary

MV Jayarajan Against Revanth Reddy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com