'പേടിച്ച് പോയെന്ന് പറഞ്ഞേക്ക്'; പ്രതിപക്ഷ നേതാവിന്റെ മുന്നറിയിപ്പിനോട് എം വി നികേഷ് കുമാര്‍

വി ഡി സതീശന്‍ നടത്തിയ പ്രതികരണത്തിന്റെ വിഡിയോയും നികേഷ് കുമാര്‍ പങ്കുവച്ചിട്ടുണ്ട്
MV Nikesh Kumar replay to Opposition Leader VD Satheesan
MV Nikesh Kumar replay to Opposition Leader VD Satheesan
Updated on
1 min read

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പേരുപറയാതെ നടത്തിയ എകെജി സെന്ററിലെ കാര്‍ഡ് പരാമര്‍ശത്തിന് മറുപടിയുമായി മുന്‍ മാധ്യമപ്രവര്‍ത്തകനും സിപിഎം നേതാവുമായ എംവി നികേഷ് കുമാര്‍. പേടിച്ച് പോയെന്ന് പറഞ്ഞേക്ക് എന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നികേഷ് കുമാറിന്റെ പ്രതികരണം. വി ഡി സതീശന്‍ നടത്തിയ പ്രതികരണത്തിന്റെ വിഡിയോയും നികേഷ് കുമാര്‍ പങ്കുവച്ചിട്ടുണ്ട്.

MV Nikesh Kumar replay to Opposition Leader VD Satheesan
എകെ ബാലന്‍റേത് സംഘപരിവാര്‍ തന്ത്രം, സിപിഎം നേതൃത്വത്തിന്‍റെ അറിവോടെ: വിഡി സതീശന്‍

സിപിഎമ്മിന്റെ നേതൃത്വത്തില്‍ തനിക്കെതിരെ വ്യാപകമായി പ്രചാരണം നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിഡി സതീശന്റെ പ്രതികരണം. 'ഞാന്‍ പണം തട്ടിയെന്നാണ് വ്യാപകമായി പ്രചരണം നടത്തുകയാണ്. കെപിസിസിക്ക് സംഭാവനയായി ലഭിച്ച പണം ഞാന്‍ അടിച്ചു മാറ്റിയെന്നതാണ് കഴിഞ്ഞ ദിവസം ഇറക്കിയ ഒരു കാര്‍ഡ്. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായി ഇരുന്ന 16 വര്‍ഷവും സിപിഎം പിരിച്ച ഫണ്ടൊക്കെ അദ്ദേഹം വീട്ടില്‍ കൊണ്ട് പോകുകയായിരുന്നോ? ഞാന്‍ നൂറു കോടി രൂപ കൊണ്ടു പോയെന്നാണ് പ്രചരിപ്പിക്കുന്നത്.

MV Nikesh Kumar replay to Opposition Leader VD Satheesan
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാനില്ല; ഹൈക്കമാന്‍ഡിനു മുന്നില്‍ നിലപാട് വ്യക്തമാക്കി തരൂര്‍, കേരളത്തില്‍ സജീവമാവും

എകെജി സെന്ററിലിരുന്ന് ചുമതലപ്പെടുത്തിയ ആളുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും എനിക്കെതിരെ പത്ത് കാര്‍ഡ് ഇറക്കും. എല്ലാം കഴിയുമ്പോ, അയാളോട് പറഞ്ഞേക്ക് അയാള്‍ക്കെതിരെ ഒരു കാര്‍ഡ് വരുന്നുണ്ട് ഒറിജിനല്‍' എന്നായിരുന്നു വിഡി സതീശന്‍ പറഞ്ഞത്.

Summary

Former journalist and CPM leader MV Nikesh Kumar has responded to the anonymous remark made by Opposition Leader VD Satheesan about the card at the AKG Center.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com