റാപിഡോ, ഊബര്‍, ബൈക്ക് ടാക്സികൾക്ക് പണി വരുന്നു; നിയമം ലംഘിച്ചാൽ കർശന നടപടി, മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

കുറഞ്ഞ നിരക്കില്‍ നഗരങ്ങളില്‍ യാത്ര ചെയ്യാന്‍ സഹായിക്കുന്ന സേവനമായിട്ടാണ് റാപിഡോ, ഊബര്‍ തുടങ്ങിയ കമ്പനികൾ ബൈക്ക് ടാക്സികള്‍ അവതരിപ്പിച്ചത്. വളരെ വേഗം ജനങ്ങൾ ബൈക്ക് ടാക്സി ഏറ്റെടുക്കുകയും ചെയ്തു.
Online Bike Taxis
MVD Cracks Down on Online Bike Taxis, Warns of Action Against Illegal Private Vehicle ServicesFILE
Updated on
1 min read

തിരുവനന്തപുരം: ഓൺലൈൻ ബൈക്ക് ടാക്സികൾക്ക് പൂട്ടിടാൻ മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നു. സ്വകാര്യ വാഹനങ്ങളിൽ യാത്രക്കാരെ കയറ്റുന്നത് നിയമവിരുദ്ധമാണ്. റാപിഡോ, ഊബര്‍ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ ടാക്സി ബൈക്കിലേക്ക് മാറ്റണം. നിയമം ലംഘിച്ച് സർവീസ് നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് കമ്പനികളുമായി നടത്തിയ ചര്‍ച്ചയിൽ എംവിഡി വ്യക്തമാക്കി.

Online Bike Taxis
ചമ്പക്കര കനാലില്‍ അജ്ഞാത മൃതദേഹം ഒഴുകിയെത്തി, പൊലീസ് അന്വേഷണം

ഇരുചക്ര വാഹനങ്ങള്‍ ടാക്സി ബൈക്കിലേക്ക് മാറ്റുന്നതിന് ഇനി അധിക സമയം അനുവദിക്കില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. കുറഞ്ഞ നിരക്കില്‍ നഗരങ്ങളില്‍ യാത്ര ചെയ്യാന്‍ സഹായിക്കുന്ന സേവനമായിട്ടാണ് റാപിഡോ, ഊബര്‍ തുടങ്ങിയ കമ്പനികൾ ബൈക്ക് ടാക്സികള്‍ അവതരിപ്പിച്ചത്. വളരെ വേഗം ജനങ്ങൾ ബൈക്ക് ടാക്സി ഏറ്റെടുക്കുകയും ചെയ്തു.

Online Bike Taxis
ഓട്ടോ ഡ്രൈവര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ തൂങ്ങിമരിച്ചു

എന്നാൽ ഇതിനെതിരെ ഓട്ടോ, ടാക്സി തൊഴിലാളി യൂണിയനുകൾ കടുത്ത പ്രതിഷേധവുമായി രംഗത്ത് എത്തി. സ്വകാര്യ വാഹനങ്ങൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് തൊഴിലാളി യൂണിയനുകൾ ഉന്നയിക്കുന്ന വാദം.

Online Bike Taxis
ഗണേഷ്‌കുമാറിന്റെ ലൈസൻസ് തെറിക്കും? ക്രമക്കേടുകൾ കണ്ടെത്തി മോട്ടോർ വാഹന വകുപ്പ്

ഇതോടെയാണ് വിഷയത്തിൽ മോട്ടോര്‍ വാഹന വകുപ്പ് ഇടപെട്ടത്. സ്വകാര്യ കമ്പനികളുടെ പ്രതിനിധികളുമായി ചർച്ച നടത്തിയ എംവിഡി ഉദ്യോഗസ്ഥർ ബൈക്കുകളെല്ലാം ടാക്സി ബൈക്ക് കാറ്റഗറിയിലേക്ക് ഉടനടി മാറ്റാന്‍ നിർദേശം നൽകിയിട്ടുണ്ട്.

Online Bike Taxis
'അമ്മയ്ക്ക് അച്ഛനെ വേണ്ട ഞങ്ങളെ മതി, ഞങ്ങൾക്ക് അച്ഛനെയും വേണം'; കലക്ടർക്ക് മുന്നിൽ പരാതിയുമായി കുരുന്നുകൾ

ബൈക്കുകൾ ടാക്സി ബൈക്ക് കാറ്റഗറിയിലേക്ക് മാറ്റാൻ അപേക്ഷിച്ചാല്‍ രണ്ട് ദിവസം കൊണ്ട് പരിശോധന പൂര്‍ത്തിയാക്കി ഫിറ്റ്നസ് നൽകും. സ്വകാര്യ ബൈക്കുകള്‍ സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവ പിടിച്ചെടുത്ത് തുടർ നടപടികൾ സ്വീകരിക്കുമെന്നും എംവിഡി വ്യക്തമാക്കി.

Summary

MVD Cracks Down on Online Bike Taxis, Warns of Action Against Illegal Private Vehicle Services.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com