കൊല്ലത്ത് തീ തുപ്പിയ കാര്‍ ഇനി ആക്രിവിലയ്ക്ക് കൊടുക്കാം; രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

MVD finds fire-spitting vehicle that caused panic in Kollam
തീ തുപ്പിയ കാര്‍
Updated on
1 min read

കൊല്ലം: കുണ്ടറ ഇളമ്പള്ളൂരില്‍ തീ തുപ്പി നിരത്തില്‍ ഭീതി സൃഷ്ടിച്ച കാര്‍ കണ്ടെത്തി മോട്ടോര്‍ വാഹന വകുപ്പ് . പളളിക്കല്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്റെതാണ് വാഹനം. ഈ കാറിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഇതോടെ കാര്‍ ഉപയോഗശൂന്യമാകും. ഒപ്പം മുഹമ്മദ് ഇര്‍ഫാന്റെ ലൈസന്‍സ് ഒരുവര്‍ഷത്തേക്ക് മരവിപ്പിക്കുമെന്നും എം വി ഡി അറിയിച്ചു.

ഇയാളുടെ വീട്ടില്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയിരുന്നു.സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും എംവിഡി അന്വേഷണം തുടങ്ങുകയും ചെയ്തതോടെ വാഹനവും ഉടമയും ഒളിവിലാണ്.

MVD finds fire-spitting vehicle that caused panic in Kollam
'വ്യാജ പേരില്‍ ഐഡി കാര്‍ഡുകള്‍, വിദേശയാത്ര കള്ളപ്പണ ഇടപാടിനോ?'; എംഎ ഷഹനാസിനെതിരെ ഡിജിപിക്ക് പരാതി

കഴിഞ്ഞ ദിവസം കുണ്ടറയിലെ വിവാഹ ചടങ്ങിന് എത്തിച്ച കാറാണ് നിരത്തില്‍ തീ തുപ്പി ഓടിയത്. വലിയ രീതിയില്‍ തീ തുപ്പുന്ന വിധത്തില്‍ മാറ്റങ്ങള്‍ വരുത്തിയ ഈ കാര്‍ കനത്ത ശബ്ദത്തോടെയാണ് നിരത്തില്‍ ഓടിയിരുന്നത്. സംഭവത്തിന് പിന്നാലെ എംവിഡിക്കെതിരെ രൂക്ഷവിമര്‍ശനമാണുണ്ടായത്.

Summary

MVD finds fire-spitting vehicle that caused panic in Kollam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com