'സൂപ്പര്‍ പവര്‍ ഒന്നുമില്ലല്ലോ....'; സീബ്ര ലൈന്‍ ഇല്ലാത്തിടത്ത് റോഡ് മുറിച്ചുകടക്കുമ്പോള്‍, മുന്നറിയിപ്പുമായി എംവിഡി

MVD warns when crossing the road where there is no zebra crossing
എംവിഡി
Updated on
1 min read

തിരുവനന്തപുരം: കാല്‍നടക്കാര്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ മുന്നറിയിപ്പുമായി എംവിഡി. ചിലര്‍ സ്വന്തം കൈ ഉയര്‍ത്തി വാഹനങ്ങളെ നിര്‍ത്താന്‍ ശ്രമിച്ച് റോഡ് മുറിച്ച് കടക്കുന്നു. ഇത് അത്ര സുരക്ഷിതമായ രീതിയല്ലെന്നും എംവിഡി കുറിച്ചു.

എന്നാല്‍ എല്ലാ സ്ഥലങ്ങളിലും സീബ്ര ലൈന്‍ ഉണ്ടായിരിക്കണമെന്നില്ല. അത്തരത്തിലുള്ള സാഹചര്യങ്ങളില്‍ കാല്‍നടയാത്രക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. സീബ്ര ലൈന്‍ ഇല്ലാത്തപ്പോള്‍, റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് വാഹനങ്ങള്‍ പൂര്‍ണമായി നിര്‍ത്തുന്നത് വരെ കാത്തുനില്‍ക്കണമെന്നും മുന്നറിയിപ്പില്‍ പറഞ്ഞു.

സൂപ്പര്‍ പവര്‍ ഒന്നുമില്ലല്ലോ..!?

റോഡില്‍ പലപ്പോഴും നമ്മുക്ക് കാണാന്‍ സാധിക്കുന്നത് ചിലര്‍ സ്വന്തം കൈ ഉയര്‍ത്തി വാഹനങ്ങളെ നിര്‍ത്താന്‍ ശ്രമിച്ച് റോഡ് മുറിച്ച് കടക്കുന്നതാണ്. ഇത് സാധാരണമായി തോന്നിച്ചാലും, അത്ര സുരക്ഷിതമായ രീതിയല്ല.

റോഡ് മുറിച്ച് കടക്കുമ്പോള്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ''സീബ്ര ലൈന്‍'' (ദലയൃമ ഇൃീശൈിഴ) ഉപയോഗിക്കുകയാണ്. സീബ്ര ലൈന്‍ എന്നത് കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ച് കടക്കുന്നതിന് പ്രത്യേകമായി അടയാളപ്പെടുത്തിയ സ്ഥലമാണ്. ഇവിടെ വാഹനങ്ങള്‍ നിര്‍ത്തി കാല്‍നടയാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കേണ്ടതാണ്.

എന്നാല്‍ എല്ലാ സ്ഥലങ്ങളിലും സീബ്ര ലൈന്‍ ഉണ്ടായിരിക്കണമെന്നില്ല. അത്തരത്തിലുള്ള സാഹചര്യങ്ങളില്‍ കാല്‍നടയാത്രക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. സീബ്ര ലൈന്‍ ഇല്ലാത്തപ്പോള്‍, റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് വാഹനങ്ങള്‍ പൂര്‍ണമായി നിര്‍ത്തുന്നത് വരെ കാത്തുനില്‍ക്കണം. കൈ ഉയര്‍ത്തി വാഹനങ്ങളെ നിര്‍ത്താന്‍ ശ്രമിക്കുന്നതിനു പകരം, ഡ്രൈവര്‍മാര്‍ക്ക് വ്യക്തമായി കാണുന്ന വിധത്തില്‍ നില്‍ക്കുകയും, അവര്‍ നിര്‍ത്തിയ ശേഷം മാത്രം റോഡ് മുറിച്ച് കടക്കുകയും വേണം.

Summary

MVD warns when crossing the road where there is no zebra crossing

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com