തിരുവനന്തപുരം: മോട്ടോര്‍വാഹന വകുപ്പിനെ കണ്ട് വഴി തിരിച്ച് വിട്ട് ഓടാന്‍ ഇനി ശ്രമിക്കണ്ട. റോഡുകളില്‍ പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇനി മഫ്തിയില്‍ തിരത്തിലിറങ്ങും. ജനങ്ങള്‍ക്കിടയില്‍ നിന്ന് ഒരാളായി നിരീക്ഷണം നടത്താനാണ് തീരുമാനം. കാല്‍നട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. കാല്‍നട യാത്രക്കാര്‍ക്ക് വഴി നല്‍കാത്തവരെ കണ്ടെത്തിയാല്‍ നടപടിയെടുക്കും.
ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടേതാണ് നിര്‍ദേശം. തിരക്കേറിയ സമയങ്ങളിലായിരിക്കും ഇത്തരത്തില്‍ ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ റോഡിലിറങ്ങുക. സ്‌ക്വാഡുകളായി തിരിഞ്ഞാവും പരിശോധന. സീബ്രാ ക്രോസിലൂടെ മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാരെപ്പോലും പരിഗണിക്കാതെ ചീറിപ്പായുന്ന ഡ്രൈവര്‍മാര്‍ കുടുങ്ങും.
നിയമലംഘകരുടെ ഫോട്ടോ എടുത്ത് പിഴത്തുക ഇ-ചലാന്‍ ആയി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് അയയ്ക്കും. സീബ്രാ ലൈനിന് മുകളിലോ ലൈനില്‍ നിന്നും ഒന്നരമീറ്റര്‍ ദൂരപരിധി പാലിക്കാതെയും വാഹനം നിര്‍ത്തുന്നവരില്‍ നിന്നും പിഴ ഈടാക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates