എന്‍ പ്രഭാകരന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

 N. Prabhakaran honored with the Kendra Sahitya Akademi Award
എന്‍. പ്രഭാകരന്‍facebook
Updated on
1 min read

കൊച്ചി: 2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ചെറുകഥാകൃത്തും നോവലിസ്റ്റും കവിയുമായ എന്‍. പ്രഭാകരന്. മായാമനുഷ്യര്‍ എന്ന നോവലിനാണ് പുരസ്‌കാരം. ജൂറി തീരുമാനിച്ച പേരുകളില്‍ മാറ്റമില്ലാതെയാണ് പ്രഖ്യാപനം.

24 ഇന്ത്യന്‍ ഭാഷകളിലേക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ലക്ഷംരൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. മാര്‍ച്ച് 31-ന് ന്യൂഡല്‍ഹിയില്‍വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും.

24 ഇന്ത്യന്‍ ഭാഷകളില്‍നിന്നായി തിരഞ്ഞെടുത്ത എട്ട് കവിതാസമാഹാരങ്ങള്‍, നാല് നോവലുകള്‍, ആറ് ചെറുകഥാ സമാഹാരങ്ങള്‍, രണ്ട് ലേഖനങ്ങള്‍, ഒരു വിമര്‍ശനകൃതി, ഒരു ജീവചരിത്രം, രണ്ട് ഓര്‍മക്കുറിപ്പുകള്‍ എന്നിവയാണ് 2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയത്. ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍, ഡോ. കെ. ജയകുമാര്‍, ഡോ. പത്മനാഭന്‍ കാവുമ്പായി എന്നിവരായിരുന്നു മലയാളത്തില്‍നിന്നുള്ള ജൂറി അംഗങ്ങള്‍.

Summary

N. Prabhakaran honored with the Kendra Sahitya Akademi Award

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com