വായ്പയെടുത്ത ബിജെപി നേതാക്കളുടെ പേരുകള്‍ പുറത്തു വിടും; മുന്നറിയിപ്പ് നല്‍കി എം എസ് കുമാര്‍

ആത്മഹത്യ ചെയ്ത തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ അനില്‍കുമാറിന്റെ സഹകരണ സംഘത്തില്‍ നിന്ന് വായ്പ എടുത്ത് തിരിച്ചടക്കാത്തവരാണ് നേതാക്കളായി നടക്കുന്നത്.
Names of BJP leaders who took loans will be released; M S Kumar warns
M S Kumar screen grab
Updated on
1 min read

തിരുവനന്തപുരം: ബിജെപിക്കെതിരെ കടുത്ത മുന്നറിയിപ്പും പരിഹാസവുമായി മുതിര്‍ന്ന നേതാവ് എംഎസ് കുമാര്‍. തന്റെ സഹകരണ സംഘത്തില്‍ നിന്ന് വായ്പ എടുത്ത് തിരിച്ചടക്കാത്ത ബിജെപി നേതാക്കളുടെ പേരുകള്‍ പുറത്തുവിടുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ആത്മഹത്യ ചെയ്ത തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ അനില്‍കുമാറിന്റെ സഹകരണ സംഘത്തില്‍ നിന്ന് വായ്പ എടുത്ത് തിരിച്ചടക്കാത്തവരാണ് നേതാക്കളായി നടക്കുന്നത്. താന്‍ ബിജെപിയുടെ ഭാഗമല്ലെന്ന അഡ്വ. എസ് സുരേഷിന്റെ പരാമര്‍ശത്തെ പരിഹസിച്ചുകൊണ്ടായിരുന്നു കുമാറിന്റെ പ്രതികരണം.

Names of BJP leaders who took loans will be released; M S Kumar warns
തിരുസ്വരൂപം അനാവരണം ചെയ്തു, മ​ദർ ഏലീശ്വ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക്

'സുരേഷ് പറഞ്ഞാല്‍ അത് അവസാന വാക്ക് ആണ്, അത്യുന്നതനായ നേതാവാണ് അദ്ദേഹം', എന്ന് പരിഹാസത്തോടെ പറഞ്ഞുകൊണ്ടാണ് എംഎസ് കുമാറിന്റെ പ്രതികരണം. 'ബിജെപിയുടെ ആരുമല്ല താനെന്ന് ബോധ്യം വന്നത് ഇപ്പോഴാണ്. അദ്ദേഹം പറഞ്ഞപ്പോഴാണ് അത് വ്യക്തമായത്. ആ പരാമര്‍ശത്തില്‍ വേദനയില്ല. പാര്‍ട്ടി പരിപാടികള്‍ ഒന്നും തന്നെ അറിയിക്കാറില്ല. റേഷനും ഗ്യാസും ഒന്നും കട്ട് ചെയ്തില്ലല്ലോ. കട്ട് ചെയ്തില്ലെന്ന് കരുതുന്നു. അങ്ങനെയങ്ങ് ജീവിച്ചോളാം' എംഎസ് കുമാര്‍ പറഞ്ഞു.

Names of BJP leaders who took loans will be released; M S Kumar warns
കളിക്കുന്നതിനിടെ വീടിന്റെ ഭിത്തി തകര്‍ന്ന് വീണ് സഹോദരങ്ങളായ കുട്ടികള്‍ മരിച്ചു

'തിരുമല അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്, അദ്ദേഹത്തിന്റെ സഹകരണ സംഘത്തില്‍ നിന്ന് വായ്പയെടുത്ത ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ വായ്പാ തുക തിരിച്ചടക്കേണ്ടതുണ്ട്. 10 വര്‍ഷത്തിലധികമായി തിരിച്ചടക്കാത്തവര്‍ക്ക് രണ്ടാഴ്ചയെങ്കിലും സമയം കൊടുക്കണ്ടേ. വായ്പ എടുത്ത നേതാക്കളെ കുറിച്ച് വെളിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അത് ഉടനെ വെളിപ്പെടുത്തും. ഫെയ്‌സ്ബുക്കിലെ പ്രതികരണം അവര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തലാണെന്നും അദ്ദേഹം പറഞ്ഞു.

Summary

Names of BJP leaders who took loans will be released; MS Kumar warns

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com