

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി നടപടിക്ക് എതിരെ കേരളം സുപ്രീം കോടതിയില്‍. നവകേരള സര്‍വേ സര്‍ക്കാരിന്റെ നയപരമായ വിഷയമാണെന്നും, മന്ത്രി സഭയ്ക്ക് തീരുമാനം എടുക്കാന്‍ അധികാരമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കേരളം ഹര്‍ജി സമര്‍പ്പിച്ചു.
രാഷ്ട്രീയ ക്യാംപെയ്നുകളുടെ മറവില്‍ സര്‍വേ പാടില്ലെന്നും ഇത്തരവം സര്‍വേകള്‍ നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് നവ കേരള സര്‍വെ ഹൈക്കോടതി തടഞ്ഞത്. സര്‍വേയ്ക്ക് ധനകാര്യവകുപ്പിന്റെ അനുമതി ഇല്ലെന്നും അത്തരം പരിപാടികള്‍ക്ക് പണം വിനിയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും സാമ്പത്തിക നയത്തിന്റെ വ്യതിചലനമാണെന്നും ചൂണ്ടിക്കാണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെഉത്തരവ്.
കെഎസ് യു സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പടെയുള്ളവരാണ് സര്‍വേയ്ക്കെതിരെ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് എല്‍ഡിഎഫ് പ്രകടനപത്രിക തയ്യാറാക്കാനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ പണം ചെലവഴിക്കുന്നെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. പാര്‍ട്ടി കേഡര്‍മാരെ ഇറക്കിയുള്ള സര്‍വേയാണ് നടക്കുന്നതെന്നും ഇത് തടയണമെന്നുമായിരുന്നു ആവശ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates