തിരുവനന്തപുരം: രാജ്യത്തെ അക്കാദമിക സ്വാതന്ത്ര്യം മുമ്പെങ്ങുമില്ലാത്തവിധം വെല്ലുവിളികള്‍ നേരിടുന്ന സവിശേഷ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വരാനിരിക്കുന്ന എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ അക്കാദമിക് വിരുദ്ധമാണെങ്കില്‍ കേരളം ഇപ്പോഴത്തെപ്പോലെ തന്നെ ശക്തമായ രീതിയില്‍ പ്രതികരിക്കുമെന്ന് മന്ത്രി അറിയിച്ചു. ഡല്‍ഹിയില്‍ നടന്ന എന്‍.സി.ഇ.ആര്‍.ടി യോഗത്തില്‍, കേന്ദ്ര സര്‍ക്കാരിന്റെ ഈ അക്കാദമിക് വിരുദ്ധ നടപടികളോട് കേരളം ഔദ്യോഗികമായി എതിര്‍പ്പ് അറിയിച്ചെന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.
പാഠപുസ്തക പരിഷ്‌കരണത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ ചരിത്രവസ്തുതകളെ വളച്ചൊടിക്കാനും ശാസ്ത്രീയ അവബോധം ഇല്ലാതാക്കാനും ലക്ഷ്യമിട്ടുള്ളതാണ്. എന്‍.സി.ഇ.ആര്‍.ടി വ്യാപകമായി പാഠഭാഗങ്ങള്‍ വെട്ടിമാറ്റിയപ്പോള്‍, അക്കാദമിക സത്യസന്ധത ഉയര്‍ത്തിപ്പിടിക്കാന്‍ അഡീഷണല്‍ പാഠപുസ്തകങ്ങള്‍ പുറത്തിറക്കി കേരളം സധൈര്യം മാതൃക കാട്ടിയിട്ടുണ്ട്. വരാനിരിക്കുന്ന എന്‍.സി.ഇ.ആര്‍.ടി പുസ്തകങ്ങള്‍ അക്കാദമിക് വിരുദ്ധമാണെങ്കില്‍ കേരളം ഇപ്പോഴത്തെപ്പോലെ തന്നെ ശക്തമായ രീതിയില്‍ പ്രതികരിക്കും. മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന വിദ്യാഭ്യാസ രീതിക്കായി കേരളം എന്നും വിട്ടുവീഴ്ചയില്ലാതെ മുന്‍പന്തിയില്‍ തന്നെയുണ്ടാകും എന്നും മന്ത്രി അറിയിച്ചു.
എസ്.സി.ഇ.ആര്‍.ടി യുടെ നേതൃത്വത്തില്‍ പരിഷ്‌കരിച്ച പുതിയ പാഠപുസ്തകങ്ങള്‍ കേരളം ഇപ്പോള്‍ സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്രത്തിന്റെ പാഠപുസ്തകങ്ങള്‍ സ്വീകരിക്കുമ്പോള്‍ തന്നെ, അതില്‍ എന്തൊക്കെ പഠിപ്പിക്കണം, എന്ത് ഒഴിവാക്കണം എന്ന് തീരുമാനിക്കാനുള്ള പൂര്‍ണ്ണമായ അധികാരം സംസ്ഥാനത്തിനുണ്ട്. എന്‍.സി.ഇ.ആര്‍.ടി വ്യാപകമായി പാഠഭാഗങ്ങള്‍ വെട്ടിമാറ്റിയപ്പോള്‍, അക്കാദമികമായ സത്യസന്ധത ഉയര്‍ത്തിപ്പിടിക്കാന്‍ കേരളം സധൈര്യം മുന്നോട്ടുവന്നു. അതിന്റെ ഭാഗമായാണ് നാല് പ്രധാന വിഷയങ്ങളില്‍ അഡീഷണല്‍ പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച് നാം കുട്ടികളിലേക്ക് എത്തിച്ചത്. ഇന്ത്യയുടെ ചരിത്രവും വൈവിധ്യവും ശാസ്ത്രീയതയും ഒരു വിട്ടുവീഴ്ചയുമില്ലാതെ വരുംതലമുറ പഠിക്കണമെന്നത് കേരളത്തിന്റെ നിര്‍ബന്ധമാണ്. വരാനിരിക്കുന്ന എന്‍.സി.ഇ.ആര്‍.ടി പുസ്തകങ്ങള്‍ അക്കാദമിക് വിരുദ്ധമാണെങ്കില്‍ കേരളം ശക്തമായ രീതിയില്‍ പ്രതികരിക്കും. വെട്ടിമാറ്റിയ ചരിത്രസത്യങ്ങള്‍ പഠിപ്പിക്കാന്‍ അഡീഷണല്‍ പുസ്തകങ്ങള്‍ ഇറക്കിയ മാതൃക വരുംവര്‍ഷങ്ങളിലും നാം തുടരുമെന്നും മന്ത്രി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates