

തൊടുപുഴ: നെടുംകണ്ടം ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട തിരച്ചിൽ തുടരുന്നു. രണ്ടാം ദിനം നടത്തിയ തിരിച്ചിലിലും നിർണായക തെളിവുകളൊന്നും കിട്ടിയില്ല. അമ്മ മേരികുട്ടിയേയും സഹോദരൻ റെജിയേയും കൊലപെടുത്തി, സജി കുഴിച്ചു മൂടിയ പ്രദേശത്താണ് രണ്ടാം ദിനവും പൊലീസ് പരിശോധന നടത്തിയത്. വീടിന്റെ പിൻഭാഗത്ത് സംശയം തോന്നിയ വിവിധ സ്ഥലങ്ങളിൽ ജെസിബി ഉപയോഗിച്ച് കുഴിയെടുത്ത് പരിശോധന നടത്തി.
ആദ്യ ദിനത്തിലെ പരിശോധനയിൽ എല്ലിൻ കഷ്ണവും വസ്ത്രാവശിഷ്ടങ്ങളും ലഭിച്ചിരുന്നു. എല്ലിൻ കഷ്ണം മനുഷ്യന്റെയോ മൃഗത്തിന്റെയോ എന്ന് തിരിച്ചറിയുന്നതിനായി ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. മൃഗത്തിന്റെതെന്നാണ് പ്രഥമിക നിഗമനം. പ്രതി, മൊഴി മാറ്റി പറയുന്നത് അന്വേഷണ സംഘത്തിന് പ്രതിസന്ധി സൃഷ്ടിയ്ക്കുന്നുണ്ട്. പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ പിന്നീട് വീണ്ടും കസ്റ്റഡിയിൽ വാങ്ങി തുടർ അന്വേഷണം നടത്തും.
2018 മാർച്ച് മൂന്നിന് ആണ് സജിയുടെ പിതാവ് മാത്യുവിനെ കാണാതാവുന്നത്. മകളുടെ ചികിത്സ ആവശ്യത്തിനായി കട്ടപ്പനയ്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. ദിവസങ്ങൾ കഴിഞ്ഞിട്ടും തിരികെ എത്താതെ വന്നതോടെ മകൻ റെജി പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷിച്ചെങ്കിലും വ്യക്തമായ തെളിവുകൾ ലഭിയ്ക്കാതെ വന്നതോടെ അന്വേഷണം അവസാനിപ്പിയ്ക്കുകയായിരുന്നു. മാത്യു ബസിൽ കയറി പോകുന്നത് നാട്ടുകാർ കണ്ടിരുന്നു.
ഇരട്ട കൊലപാതകത്തിന്റെ വിവരം പുറംലോകം അറിഞ്ഞതോടെയാണ് എട്ട് വർഷങ്ങൾക് ശേഷം മാത്യുവിന്റെ തിരോധാനത്തിലും സംശയം വർധിച്ചത്. പൊലീസിന്റെ അന്വേഷണം തൃപ്തികരമെന്ന് മാത്യുവിന്റെ മകൾ സിനി പറഞ്ഞു
അമ്മ മേരികുട്ടിയേയും സഹോദരനൻ റെജിയേയും കാണാനില്ലെന്ന് ചൂണ്ടികാട്ടി സിനി നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ്. ഇരുവരുടെയും മൃതദേഹം വീടിന് സമീപം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രിൽ നാലിന് ആണ് ഇരുവരെയും സജി കൊലപ്പെടുത്തിയത്. മൃതദേഹങ്ങൾ രണ്ട് ദിവസം ഗ്രീൻ നെറ്റിൽ പൊതിഞ്ഞു സൂക്ഷിച്ച ശേഷം പിന്നീട് കുഴിച്ചിടുകയായിരുന്നു. ആഴ്ചകൾക്ക് ശേഷം ഇരുവരെയും കാണാൻ ഇല്ലെന്ന് ചൂണ്ടികാട്ടി സിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വീട്ടിൽ എത്തുന്നത് വരെ പ്രതി വീട്ടിൽ തന്നെ തുടരുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates