ജലരാജാവായി അരോമ; ഫോട്ടോ ഫിനിഷ്

മേല്‍പ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനല്‍ ലൈനപ്പില്‍ എത്തിയത്.
Nehru Trophy Boat Race
നെഹ്‌റു ട്രോഫി വള്ളം കളി
Edited By:
Updated on
2 min read

ആലപ്പുഴ: 72ാമത് നെഹ്‌റു ട്രോഫി വള്ളം കളിയില്‍ വാശിയേറിയ പോരാട്ടത്തില്‍ കപ്പടിച്ച് അരോമ ചുണ്ടന്‍. പുന്നമടക്കായലിലെ വാശിയേറിയ മത്സരത്തില്‍ ഫോട്ടോ ഫിനിഷിലാണ് അരോമ ജേതാക്കളായത്. അരോമയുടെ ആദ്യകിരീട നേട്ടമാണ്.

രഞ്ജിത്ത് സജീവ് കൊച്ചുമോൻ ക്യാപ്റ്റൻ ആയ ചുണ്ടൻ 4.23.328   സമയം എടുത്താണ്   അവരുടെ നെഹ്റു ട്രോഫി കന്നി മത്സരത്തിൽ വിജയിച്ചത്. വിജയികൾക്കുള്ള സമ്മാനദാനം 
ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്, ജില്ലയുടെ ചുമതലയുള്ള സഹകരണ-എക്സൈസ് മന്ത്രി എം. ലിജു,  കൊടിക്കുന്നിൽ സുരേഷ് എം.പി., ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു.
പി ബി സി പുന്നമട, എൻ സി എഫ് സി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ 4.23 .448 സമയം എടുത്ത് രണ്ടാം സ്ഥാനത്ത് എത്തി. മൂന്നാം സ്ഥാനത്ത് യു ബി സി കൈനകരി എഫ് സി തുഴഞ്ഞ വീയപുരം 4.23.770 സമയമെടുത്ത് എത്തി. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം 4.24. 015 സമയം എടുത്ത് നാലാം സ്ഥാനത്ത് എത്തി.

മൂന്നാം ഹീറ്റ്‌സില്‍ മേല്‍പ്പാടം ഒന്നാമതെത്തി. 4 മിനിറ്റും 17 സെക്കന്‍ഡും എടുത്താണ് ഫിനിഷ് ചെയ്തത്. നാലാം ഹീറ്റ്‌സില്‍ അരോമ ഒന്നാമതെത്തി. 4 മിനിറ്റും 27 സെക്കന്‍ഡും എടുത്താണ് പൂര്‍ത്തിയായത്. അഞ്ചാം ഹീറ്റ്‌സില്‍ നിരണവും ആറാം ഹീറ്റ്‌സില്‍ ആനാരിയും ഒന്നാമതെത്തി. നാല് മിനിറ്റും 28 സെക്കന്‍ഡും എടുത്ത് നിരണം ഫിനിഷ് ചെയ്തപ്പോള്‍ 5 മിനിറ്റിന് മുകളില്‍ സമയമെടുത്താണ് ആനാരി ലക്ഷ്യസ്ഥാനത്ത് എത്തിയത്.

ഉച്ചയോടെ നെഹ്‌റു ട്രോഫി ജലമേള മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തിൻ്റെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ പ്രധാന വള്ളംകളിയാണ് നെഹ്‌റുട്രോഫിയെന്ന് വി ഡി സതീശൻ പറഞ്ഞു.
ഇന്ത്യയുടെ യുഗപ്രഭാവനായ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റു ആവേശപൂർവം ഇവിടെയെത്തി ഈ മത്‌സരത്തിൽ പങ്കാളിയായിട്ടുണ്ട്. 1953 ജനുവരി 4 ന് അദ്ദേഹം രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാർക്കും എഴുതിയ  കത്തിൽ നമ്മുടെ വള്ളംകളിയെക്കുറിച്ച് വളരെ വികാരനിർഭരമായാണ് വിവരിച്ചത്. ചരിത്രത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിൻ്റെ കയ്യൊപ്പ് പതിഞ്ഞ ഈ മത്സരം മലയാളികൾക്ക് എല്ലാവർക്കും ഒന്നിച്ചുകൂടാനുള്ള അവസരമാണെന്നും അതിൽ പങ്കു ചേരാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളായി പങ്കെടുത്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി എന്നിവരും ഉദ്ഘാടന വേദിയിലുണ്ടായിരുന്നു. സാംസ്‌കാരിക മന്ത്രി പി സി വിഷ്ണുനാഥാണ് പതാക ഉയര്‍ത്തിയത്. എം എൽ എമാരായ എ. ഡി. തോമസ്,  റെജി ചെറിയാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ, നഗരസഭാ അധ്യക്ഷ മോളി ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കളക്ടറും എൻ ടി ബി ആർ സൊസൈറ്റി ചെയർമാനുമായ  ഷാജി വി നായർ സ്വാഗതം പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com