കൊച്ചി: ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായുള്ള ബന്ധത്തിന്റെ പേരിൽ നടി നവ്യ നായരെ ഇഡി ചോദ്യം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി കുടുംബം. സച്ചിൻ സാവന്തുമായി അയൽപക്ക ബന്ധമാണ് ഉള്ളത് എന്നാണ് വ്യക്തമാക്കിയത്. മകന് നൽകിയ പിറന്നാൾ സമ്മാനമല്ലാതെ ഉപഹാരങ്ങൾ സ്വീകരിച്ചിട്ടില്ലെന്നുമാണ് പറയുന്നത്.
ഒരു റെസിഡന്‍ഷ്യന്‍ സൊസൈറ്റിയിലെ താമസക്കാര്‍ എന്നത് മാത്രമാണ് സച്ചിന്‍ സാവന്തുമായുള്ള പരിചയം. ഗുരുവായൂര്‍ സന്ദര്‍ശനത്തിനായി സാവന്തിന് പല പ്രാവശ്യം സൗകര്യങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ട്. നവ്യയുടെ മകന്‍റെ പിറന്നാളിന് സമ്മാനം നല്‍കിയതല്ലാതെ സച്ചിന്‍ സാവന്തില്‍ നിന്ന് ഉപഹാരങ്ങളൊന്നും സ്വീകരിച്ചിട്ടില്ലെന്നും കുടുംബം പറഞ്ഞു. നടിയെ ഇഡി ചോദ്യം ചെയ്തതിനു പിന്നാലെയാണ് വിശദീകരണവുമായി കുടുംബം എത്തിയത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായി നവ്യക്ക് അടുത്ത ബന്ധമുണ്ടെന്ന തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. സച്ചിൻ സാവന്ത് നവ്യക്ക് ആഭരണങ്ങൾ അടക്കം സമ്മാനിച്ചതായി കണ്ടെത്തിയെന്ന് ഇഡി പറയുന്നു. ഇരുവരുടെയും വാട്സാപ്പ് സന്ദേശങ്ങളും ഇഡി പരിശോധിച്ചു. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവുമായി ബന്ധപ്പെട്ട കേസിലാണ് സച്ചിൻ സാവന്ത് അറസ്റ്റിലായത്. കസ്റ്റംസ് അഡീഷണൽ കമ്മീഷണറായ സച്ചിനെ ജൂൺ 27ന് ലഖ്‌നൗവിൽ വെച്ചാണ് ഇഡി അറസ്റ്റ് ചെയ്തത്. കേസിൽ പ്രത്യേക പിഎംഎൽഎ കോടതിയിൽ അന്വേഷണ ഏജൻസി സമർപ്പിച്ച കുറ്റപത്രത്തിൽ നടിയെക്കുറിച്ച് പരാമർശമുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates