
ഇറാനെതിരേ ചരിത്രവിജയം നേടാനായെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഈ വിജയം തലമുറകളോളം ഓര്‍മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനുമായി വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതിന് പിന്നാലെ രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു നെതന്യാഹു. ഞങ്ങള്‍ ഒരു സിംഹത്തെപ്പോലെ ഉണര്‍ന്നു. ഇസ്രയേലിന്റെ ഗര്‍ജ്ജനം ടെഹ്റാനെ പിടിച്ചുകുലുക്കി. ഈ യുദ്ധം ലോകത്തെ സൈന്യങ്ങള്‍ പഠന വിഷയമാക്കും. നെതന്യാഹു പറഞ്ഞു. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:
അത്ഭുതങ്ങളോ നാടകീയതകളോ ഒന്നും സംഭവിച്ചില്ല. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. 5 വിക്കറ്റിനാണ് ഇംഗ്ലീഷ് ജയം. ഇന്ത്യ ഉയര്‍ത്തിയ 371 റണ്‍സ് വിജയ ലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തില്‍ 373 എടുത്ത് ഇംഗ്ലണ്ട് മറികടന്നു. രവീന്ദ്ര ജഡേജ എറിഞ്ഞ ഓവറില്‍ ജയത്തിനാവശ്യമായ 16 റണ്‍സ് ജാമി സ്മിത്ത് വെടിക്കെട്ടിലൂടെ സ്വന്തമാക്കി. ഈ ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും താരം തൂക്കി. ഇംഗ്ലണ്ട് അവരുടെ ടെസ്റ്റ് ചരിത്രത്തിൽ പിന്തുടർന്നു ജയിക്കുന്ന രണ്ടാമത്തെ മികച്ച സ്കോർ കൂടിയായി ലീഡ്സിലെ 373 മാറി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
